featured 10 min 1

അവൽ കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി. അസാധ്യ രുചിയാണ് ഇതിനു!!!

easy snack recipe with egg: വളരെ രുചിയേറിയ ഒരു ഈവനിംഗ് സ്നാക്ക് ഉണ്ടാക്കാൻ നമുക്ക് അവലും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഈ സ്നാക് ഉണ്ടാക്കി എടക്കാം. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു ബൗളിൽ അവൽ എടുത്ത് രണ്ടോ മൂന്നോ തവണ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അവലിലെ വെള്ളമെല്ലാം ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് എന്നിവ ഇട്ട് […]

easy snack recipe with egg: വളരെ രുചിയേറിയ ഒരു ഈവനിംഗ് സ്നാക്ക് ഉണ്ടാക്കാൻ നമുക്ക് അവലും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഈ സ്നാക് ഉണ്ടാക്കി എടക്കാം.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • അവൽ – 1 കപ്പ്
  • മുട്ട – 1 എണ്ണം
  • സവാള – 1 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • മല്ലിയില

ഒരു ബൗളിൽ അവൽ എടുത്ത് രണ്ടോ മൂന്നോ തവണ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അവലിലെ വെള്ളമെല്ലാം ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് എന്നിവ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ബീറ്റ് ചെയ്ത ശേഷം ഇത് ഈ അവലിന്റെ മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം മുട്ടയും അവളും എല്ലാം കൂടി ഒരുമിച്ച് യോജിപ്പിച്ച് എടുക്കുക. അവസാനമായി പൊടിയായി അരിഞ്ഞ മല്ലിയില കൂടി തൂവി കൊടുക്കുക. ഇനി നമുക്കിത് ചെറിയ ചെറിയ ഉരുളകൾ ആക്കി ഷേപ്പ് ചെയ്തെടുക്കാം.

easy snack recipe with egg

ഒരു പാൻ അടുപ്പിൽ വെച്ച് തിളയ്ക്കുമ്പോൾ ഇതിലേക്ക് ഉരുളകളാക്കി വച്ചിരിക്കുന്നു ഓരോന്ന് എടുത്ത് ഇട്ടു കൊടുത്ത് നന്നായി പൊരിച്ചു എടക്കാം. ബോളുകൾ ഇട്ട ഉടനെ തന്നെ ഇളക്കാതെ ഒരു മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ഇളക്കി കൊടുക്കുക. ഹൈ ഫ്ലെമിൽ തന്നെ വെച്ച് നമുക്കിത് പൊരിച്ചു എടുക്കാവുന്നതാണ്. പെട്ടെന്ന് കരിഞ്ഞു പോവുകയൊന്നുമില്ല.

Read also: ഇതുപോലൊരു കട്ലറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ഒരു തവണ തയ്യാറാക്കി നോക്കൂ..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *