easy unniyappam recipe for snack: നല്ല സോഫ്റ്റ് ഉണ്ണിയപ്പം സോഡ പൊടി ഒന്നും ഇടാതെ ഉണ്ടാകുന്നത് നോക്കാം. എല്ലാവർക്കും ഇഷ്ടപെടുന്ന അതികം എണ്ണയൊന്നും കുടിക്കാത്ത സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാകാം.
ചേരുവകൾ
- പച്ചരി – 2 കപ്പ്
- ശർക്കര – 300 ഗ്രാം
- ഏലക്ക
- പഴം – 3 എണ്ണം
- ചുക്ക് പൊടി – 1. 1/2 ടീ സ്പൂൺ
- ജീരക പൊടി – 1. 1/2 ടീ സ്പൂൺ
- ഗോദമ്പ് പൊടി – 3 ടേബിൾ സ്പൂൺ
- ഉപ്പ് – 2 നുള്ള്
- നെയ്യ് – 3 സ്പൂൺ
- തേങ്ങ കൊത്ത് – 5 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ പച്ചരി നാലോ അഞ്ചോ മണിക്കൂർ വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. പച്ചരി നന്നായി കുതിർന്നശേഷം അതിലെ വെള്ളം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ശർക്കരപ്പാനി കുറച്ച് ഒഴിച്ചുകൊടുത്ത് പച്ചരി നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് ഒഴിച്ചുകൊടുത്ത ശേഷം ബാക്കിയുള്ള പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ട് വീണ്ടും ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക കൂടെത്തന്നെ ഏലക്കയുടെ ഉള്ളിലെ കുരു ഇട്ടുകൊടുത്ത് വീണ്ടും അരച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക.
ഇനി മിക്സിയുടെ ജാറിലേക്ക് പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചുക്കുപൊടി ജീരകപ്പൊടി ഗോതമ്പുപൊടി എന്നിവ നന്നായി അരച്ചെടുക്കുക. ഇതും നേരത്തെ അരച്ചുവെച്ച പച്ചരിയുടെ മിക്സിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം ഇതിലേക്ക് രണ്ടു നുള്ള് ഉപ്പ് കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അരച്ചുവെച്ച് ബാറ്ററിലേക്കു നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് കൂടിയിട്ട് ഇളക്കി യോജിപ്പിച്ച് കുറഞ്ഞത് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
easy unniyappam recipe for snack
ഒരു ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു നെയ്യും കൂടി ഒഴിച്ച് ചൂടാകുമ്പോൾ ബാറ്റർ നന്നായി മിക്സ് ചെയ്ത് അതിൽ നിന്ന് ഓരോ തവി ഒഴിച് കൊടുക്കുക. ശേഷം ഒരു സൈഡ് വെന്തു കഴിയുമ്പോൾ മറിച്ചിട്ട് മറ്റേ സൈഡ് കൂടി വേവിച്ച ശേഷം കോരിയെടുക്കാവുന്നതാണ്.
Read also: ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്..
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.