Empuraan Trailer Release : സമൂഹ മാധ്യമങ്ങളിൽ ഇപ്പോ തരംഗമാകുന്നത് എമ്പുരാനും അതിന്റെ ട്രൈലറുമാണ്. നിരവധി ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചർച്ചകളും അഭ്യൂഹങ്ങളും ആരംഭിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിലെ ലാലേട്ടന്റെ എൻട്രിയും, പൃഥ്വി രാജിന്റെ ഡയറക്ഷനും ഏറെ ആകർഷകമായിരുന്നു. ഇതോടൊപ്പം തന്നെ ട്രെയിലറിൽ കണ്ട കഥാപാത്രങ്ങളും ആരൊക്കെയാണെന്ന ചർച്ചയും ആരംഭിച്ചു.
ഇതിൽ ഏറ്റവും പ്രധാന പെട്ട ചർച്ച ട്രെയിലറിൽ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു.
ചുവന്ന തുണി കൊണ്ട് മുഖം മറച്ച കഥാപാത്രത്തെ കണ്ടെത്തി സോഷ്യൽ മീഡിയ
ഒരു ചുവന്ന തുണി കൊണ്ട് മുഖം മറച്ച നിലയിലാണ് കഥാപാത്രത്തിന്റെ രംഗപ്രവേശനം. ഈ താരം ആരാണെന്ന ചോദ്യമാണ് കൂടുതഖ്അൽ ഉയർന്നു വന്നത്. ഈ ചോദ്യത്തിനും സോഷ്യൽ മീഡിയ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയാണ് ആ കഥാപാത്രം എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ ആന്റണി പെരുമ്പാവൂർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ എമ്പുരാനിൽ മകനും വന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
മോഹൻലാലിനെ നായകനാക്കി ജിത്തുജോസെഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു ആഷിഷ്.
എമ്പുരാന് വൻ സ്വീകരണം
ചിത്രത്തിന്റെ ട്രെയിലർ നൽകിയ ആവേശം ഒട്ടും ചോരാതെ ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാര്‍ച്ച് 27-നാണ് ചിത്രം റിലീസ് ചെയുന്നത്. വിദേശ രാജ്യങ്ങളിൽ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതൽ ചിത്രത്തിന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എമ്പുരാന് ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എന്നാണ് റിപോർട്ടുകൾ.
ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നു. എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയുന്നത്. അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ വിതരണം ചെയുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് ചിത്രം എത്തിക്കുന്നത്.Empuraan Trailer Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.