അറബി രാജ്യങ്ങളിൽ പൊതുവേ അവരുടെ ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കുന്ന ഒരു അടിപൊളി റോളിന്റെ റെസിപ്പി ആണിത്.
ചേരുവകൾ
- വെള്ള കടല
- മല്ലിയില
- സവാള
- വെളുത്തുള്ളി
- പച്ച മുളക്
- ഉപ്പ്
- ബേക്കിംഗ് പൗഡർ
- മല്ലി പൊടി
- മുട്ട
- പഞ്ചസാര
- ഓയിൽ
- വിനാഗിരി
- വഴുതനങ്ങ
- ക്യാരറ്റ്
- നാരങ്ങ
- കുബൂസ്
തലേദിവസം വെള്ളത്തിൽ ഇട്ടുവെച്ച വെള്ളക്കടല വെള്ളം കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് മല്ലിയിലയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ബേക്കിംഗ് സോഡയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. മയോണൈസ് ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.
ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുറച്ചു പഞ്ചസാരയും വിനാഗിരിയും ഓയിലും ഒഴിച്ച് അടിച്ചെടുത്താൽ മയോണൈസ് റെഡിയാകും. സാലഡ് ഉണ്ടാക്കാനായി സവാളയും ക്യാരറ്റും തക്കാളിയും ചെറുതായി അരിഞ്ഞതും മല്ലിയിലയും ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ഒഴിച്ച് മിക്സ് ചെയ്യുക. വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞ ശേഷം കനം കുറച്ച് നീളത്തിൽ അരിയുക. ഇനി ഇതിൽ മുളക് പൊടിയും ഉപ്പും ചേർത്ത് വെക്കുക.
falafel wrap recipe
ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച് ചൂടാകുമ്പോൾ അതിലേക് വഴുതനങ്ങ അറിഞ്ഞത് വെച്ച് കൊടുത്ത് പൊരിച്ച് കോരുക. ഇനി ഇതേ പാനിൽ ഫലാഫൽ മിക്സിൽ നിന്ന് കുറച്ച് എടുത്ത് ബോൾ പോലെ ആക്കി വെച്ച് കൊടുത്ത് അതും പൊരിച്ച് എടുക്കുക. ഒരു കുബൂസ് എടുത്ത് ചൂടാക്കി അതിലേക് മയോന്നൈസ് തേച്ചു കൊടുക്കുക.. ശേഷം സാലഡ് വെച്ച് കൊടുക്കുക. പിന്നീട് വഴുതനങ്ങ പൊരിച്ചതും 2 ഫലാഫൽ വെച്ച് ഒന്ന് സ്പൂൺ കൊണ്ട് അമർത്തി കൊടുക്കുക. അതിന് മുകളിൽ ടൊമാറ്റോ സോസും കുറച്ച് കൂടി സലാടും വേച് കുബൂസ് റോൾ ചെയ്ത് എടുക്കുക.
Read also: വളരെ സിമ്പിൾ ആയി ഹെൽത്തിയായ ഒരു റവ ഇഡ്ഡലി ഉണ്ടാക്കിയാലോ, നല്ല ടേസ്റ്റ് ആണുട്ടോ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.