Female Characters Of Chinnu Chandini: മലയാളം മാത്രമല്ല അന്യ ഭാഷ സിനിമകളിൽ കൂടി നായികാ കഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ പെട്ടെന്ന് തിരഞ്ഞെടുക്കുന്നത് മെലിഞ്ഞു വെളുത്ത സുന്ദരിമാരായ നടിമാരെയാണ് . എന്നാൽ മലയാള സിനിമ ആ കാഴ്ചപ്പാടുകളിൽ നിന്നെല്ലാം മാറിത്തുടങ്ങി . അഭിനയിക്കാൻ വെളുത്ത നിറമോ മെലിഞ്ഞ ശരീരമോ ആവശ്യമില്ല . അഭിനയ മികവിനാണ് ഇവിടെ പ്രാധാന്യം . തൊലി നിറവും തടിയും ചിലപ്പോഴൊക്കെ ഹാസ്യത്തിനായി ഉപയോഗിക്കാറുണ്ട് .
സൗന്ദര്യം ശരീരഘടന എന്നി ഘടകങ്ങളുടെ നൂലമാലകളെ തകർത്തെറിഞ്ഞ നടിയാണ് ചിന്നു ചാന്ദിനി . മലയാള സിനിമയിലെ പകരം വാക്കാനാവാത്ത നടിയായി ചിന്നു മാറി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലൂടെയാണ് ചിന്നു മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തത് . രജീഷ് വിജയന്റെ കൂട്ടുകാരിയായാണ് ചിത്രത്തിൽ ചിന്നുവുള്ളത് . അതിനു ശേഷം അധീവ പ്രാധാന്യമുള്ള കഥാപാത്രമായി തമാശയിൽ ചിന്നു വന്നു.
Female Characters Of Chinnu Chandini
വിനയ് ഫോർട്ടിനൊപ്പം ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് . തന്നെ കമന്റടിക്കുന്ന കൊസ്തോപ്പിനെ മലർത്തിയടിക്കുന അഞ്ചു ചന്ദ്രനായി ഭീമന്റെ വഴിയിൽ പ്രത്യക്ഷപെട്ടു . ആ ഫൈറ്റിൽ ആകൃഷ്ടനായി പ്രേമം തോന്നുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം സിനിമയുടെ ഗതി തന്നെ മാറ്റുന്ന ഒന്നായിരുന്നു . അതിനു ശേഷം ചിന്നു പ്രത്യക്ഷപ്പെട്ടത് മമ്മുട്ടി നായകനായ കാതൽ എന്ന സിനിമയിലെ അഡ്വക്കേറ്റ് ആയിട്ടാണ് . മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവച്ചത് . സൂരജ് ടോം സംവിധാനം ചെയ്ത വിശേഷമാണ് ചിന്നുവിന്റെ ഏറ്റവും പുതിയ ചിത്രം .
നായിക കഥാപാത്രമായ സജിതയായിട്ടാണ് ചിന്നു വേഷമിട്ടത് . ഗാർഹിക പീഡനം മൂലം വിവാഹമോചനം നേടി തന്റെ ഇഷ്ടത്തിനൊത്തു ജീവുകണമെന്ന് ആഗ്രഹിക്കുന്ന സജിതയാണ് ചിത്രത്തിൽ . നിഹായതയും വേദനയും നിറഞ്ഞ സജിത എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ചിന്നുവിന് കഴിഞ്ഞു . അതോടുകൂടി മലയാള സിനിമയിലും പ്രേക്ഷകരിലും തന്റേതായ വ്യക്തിത്വം നിലനിർത്തിയിരിക്കുകയാണ് ചിന്നു ചാന്ദിനി എന്ന നടി .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.