Heat oil in pan.
Add mustard seeds.
Sauté onions till golden.
Add ginger-garlic paste.
Add chopped tomatoes.
Cook till soft.
fish Curry Recipe: പല വീടുകളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് ഓരോ ജില്ലകളിലും വ്യത്യസ്ത രുചിയിലുള്ള മീൻ കറികളാണ് ഉള്ളത്. മാത്രമല്ല കറി ഉണ്ടാക്കാനായി തിരഞ്ഞെടുക്കുന്ന മീനിന്റെ വ്യത്യാസം പോലും ചിലപ്പോൾ കറികളുടെ ടേസ്റ്റ് മാറ്റുന്നതിൽ വലിയ പങ്കു വഹിയ്ക്കാറുണ്ട്. വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു നാടൻ സ്റ്റൈൽ കുറുകിയ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ
നല്ല നാടൻ രീതിയിൽ കുറുകിയ മീൻ കറി തയ്യാറാക്കാം.!!
അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകിട്ടു പൊട്ടിക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയത്ത് ഒരു പിടി അളവിൽ കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പൊടികൾ ചേർക്കുന്നതിന് മുൻപായി സ്റ്റൗ ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോവുകയും കറിക്ക് ഒരു കയപ്പ് ടേസ്റ്റ്
കാണാം
കൂടുതലായി വരികയും ചെയ്യും. പൊടികൾ ഇട്ട് ഒന്ന് വഴറ്റിയ ശേഷം വീണ്ടും സ്റ്റൗ ഓൺ ചെയ്തു അതിലേക്ക് കറിയിലേക്ക് ആവശ്യമായ അത്രയും വെള്ളം ചേർത്ത് കൊടുക്കുക. ഈയൊരു സമയത്ത് പുളിക്ക് ആവശ്യമായ കുടംപുളി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. വെള്ളം നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മീൻ
കഷണങ്ങൾ ചേർത്തു കൊടുക്കാം. ഇനി കറി അല്പനേരം അടച്ചുവെച്ച് വേവിക്കണം. കറി നല്ലതുപോലെ തിളച്ചു കുറുകി തുടങ്ങുമ്പോൾ അതിലേക്ക് വറുത്തുവെച്ച ഉലുവയുടെ പൊടിയും, അല്പം കറിവേപ്പിലയും ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കുറുകിയ മീൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fish Curry Recipe
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.