food items rich in protein: ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊർജം നൽകുന്നതിനും സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകൽ, പ്രതിരോധശേഷി കൂട്ടൽ, ശരീരഭാരം നിയന്ത്രിക്കാൽ പ്രോട്ടീൻ, പേശികളുടെ ബലം വർദ്ധിപ്പിക്കനും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കനും പ്രോട്ടീൻ സഹായകമാണ്. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിവയാണ്
1)മുട്ട :- വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കണ്ണിനെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയുട്ടുണ്ട്. മുട്ടയിൽ പ്രോട്ടീൻ കൂടുതലായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായകമാണ്.
2) പാൽ :- കാൽസ്യം, പ്രോട്ടീനും അടങ്ങിയിട്ടുള്ളതാണ് പാലിൽ. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
3)നട്സ് :- വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ് രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇവയിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നതിന്നാൽ ആരോഗ്യത്തിന് നല്ലതാണ് .
4) പയർ വർഗങ്ങൾ :- പ്രോട്ടീനുകൾ, ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർ വർഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ഹൃദയം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
food items rich in protein
5)ഓട്സ് :- ഫെെബർ,പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ഓട്സ്. സ്മൂത്തിയായോ അല്ലാതെയോ ഓട്സ് കഴിക്കാവുന്നതാണ്.
6)തെെര് :- ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്ന ഘടകമാണ് തൈര് . പ്രോട്ടീൻ , കാൽസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
Read also: രക്ത കുറവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും !!
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.