Global Village Opening Soon

ഗ്ലോബൽ വില്ലേജ് 16ന് തുറക്കും; കാത്തിരിക്കുന്നത് ആകർഷണീയമായ വിസ്മയങ്ങൾ.

Global Village Opening Soon

വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ ഈ മാസം16ന് തുറക്കും.( Global Village Opening Soon) വിനോദ സഞ്ചാര അതിഥികൾക്കും താമസക്കാർക്കും 29 ആം സീണണിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്ലോബൽ വില്ലേജിലേക്കുള്ള ടിക്കറ്റിന് വർധനയുണ്ട്. മുൻ സീസണിൽ 22.50 ദിർഹമിന് ഓൺലൈനിൽ ടിക്കറ്റ് ലഭ്യമായിരുന്നു. കൂടാതെ ഏത് ദിവസത്തെ പാസുകളും 27 ദിർഹമിന് ബുക്കിങ് നടത്താമായിരുന്നു.

ഇപ്പോൾ സാധാരണ ദിവസത്തെ ടിക്കറ്റിന് 25 ദിർഹമാണ് നിരക്ക്. മറ്റു ഏത് ദിവസത്തേയ്ക്കുമുള്ള ടിക്കറ്റിന് 30 ദിർഹവുമാണ്. 3 വയസും അതിൽ താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ലിമിറ്റഡ് എഡിഷൻ വി.ഐ.പി ടിക്കറ്റ് പാക്കേജുകൾ സെപ്റ്റംബർ 24 മുതൽ പ്രീ-ബുക്കിങ്ങിനായി തുറന്നിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

ഈ വർഷത്തെ പായ്ക്കുകൾ ഇങ്ങനെ

മെഗാ ഗോൾഡ് പായ്ക്ക് (4,745 ദിർഹം വില ): ഗ്ലോബൽ വില്ലേജ് ഗോൾഡ് വി.ഐ.പി പായ്ക്ക് ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് അൾട്ടിമേറ്റ് പ്ലാറ്റിനം പ്ലസ് വാർഷിക പാസ്. മെഗാ സിൽവർ പായ്ക്ക് (3,245 വിലയുള്ള): ഗ്ലോബൽ വില്ലേജ് സിൽവർ വി.ഐ.പി പായ്ക്ക് ദുബൈ പാർക്സ് ആൻഡ് റിസോർട്സ് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസ്. ഈ പായ്ക്കുകൾ ഡി.പി.ആറിലേക്ക് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസും നൽകും .

Global Village Opening Soon

ഈ പാസ് വച്ചു ഉടമകൾക്ക് എല്ലാ പാർക്കുകളിലേക്കും ഗ്രീൻ പ്ലാന്റിലേക്കും പരിധികളില്ലാതെ പ്രവേശിക്കാൻ അനുമതിയുണ്ട്. ലാപിറ്റ ഹോട്ടൽ, ലെഗോ ലാൻഡ് ഹോട്ടലിൽ 20 ശതമാനം കിഴിവും ലഭിക്കുന്നു. ക്ലാസിക് വി.ഐ.പി പായ്ക്കുകൾ 7,350 ദിർഹമിന് വാങ്ങാൻ ലഭ്യമായ ഡയമണ്ട് വി.ഐ.പി പായ്ക്കിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. പ്ലാറ്റിനം പായ്ക്ക് 3,100 ദിർഹമിന് വിൽപ്പന. ഗോൾഡ് പാക്കിന് 2,350 ദിർഹം, സിൽവർ പാക്കിന് 1,750 ദിർഹമുമാണ് വില.

ഒക്ടോബർ 16ന് ഗ്ലോബൽ വില്ലേജ് വൈകിട്ട് 6 മുതൽ പുലർച്ചെ 12 വരെ തുറന്നിരിക്കും. ആദ്യ ദിവസം ഒഴികെ ഞായറാഴ്ച മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിന്റെ സമയം വൈകിട്ട് 4 മുതൽ 12 മണി വരെയാണ്. വ്യാഴം, വെള്ളി, ശനി എന്നീ പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ 1 മണി വരെ തുറക്കും. ഗ്ലോബൽ വില്ലേജ് പുതിയ ആകർഷണങ്ങളും പുതിയ ആശയങ്ങളുമായാണ് ഈ വർഷം എത്തുന്നത്. റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിവയിൽ പുതിയതായി ഉണ്ടാകും. അധിക ഇരിപ്പിടങ്ങളോടു കൂടിയ പുതിയ ഗ്രീൻ പ്രൊമെനേഡുകളും ഉണ്ടാകും.

ഒരു റെസ്റ്റോറന്റ് പ്ലാസയും മൂന്ന് പുതിയസാംസ്കാരിക പവലിയനുകളും തുറക്കും. പവലിയനുകളുടെ എണ്ണം 30 ആയി ഉയർത്തുകയും ഈ സീസണിൽ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുമുണ്ടാകും. ഭക്ഷണ പ്രിയർക്കായി പുതിയ റസ്റ്ററന്റ് പ്ലാസയിലുടനീളം 250ലധികം വൈവിധ്യമാർന്ന ആഗോള പാചക രീതികൾ പരീക്ഷിക്കും. ഫിയസ്റ്റ സ്ട്രീറ്റിലെ രണ്ട് നിലകളുള്ള സ്ട്രീറ്റ് കിയോസ്കുകൾ, ഡ്രാഗൺ തടാകത്തിന് സമീപമുള്ള പ്രീമിയർ ഡൈനിംഗ്, റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവിടങ്ങളിൽ പരമ്പരാഗത ഭക്ഷണം ലഭിക്കും. സാഹസികർക്കായി പുതിയ റൈഡുകളും ഗെയിമുകളും അത്തരം വിനോദ ആകർഷണങ്ങളുടെ എണ്ണം 200ലധികം വരും. സാഹസിക അനുഭവങ്ങൾ, സ്പേസ് എക്സ്സ്പ്ലൊറേഷൻ തുടങ്ങിയവയുണ്ട്. പ്രധാന സ്റ്റേജിലും കിഡ്സ് തിയേറ്ററിലും ഗ്ലോബൽ വില്ലേജിലെ തെരുവുകളിലുടനീളവും 40,000ത്തിലധികം വിനോദ പരിപാടികളും പ്രകടനങ്ങളും കാണാവുന്നതാണ്.

Read Also : സൗദി ട്രാഫിക് പിഴ ഇളവുകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ഒക്ടോബർ 18 വരെ.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *