ദീപാവലി ദിനത്തില്‍ റെക്കോഡ് രേഖപ്പെടുത്തികൊണ്ട് ഉയർന്ന സ്വര്‍ണ്ണവില ഇടിഞ്ഞു. ഏകദേശം അരലക്ഷവും കടന്ന് ദിനംപ്രതി വർധിച്ചു വന്ന സ്വർണ വില ഉപഭോഗതാക്കളെ ആശങ്കയിലെത്തിച്ചിരുന്നു. എന്നാൽ ഇന്നത്തെ വില നേരിയ ആശ്വാസമായി. പവന് ഇന്ന് 120 രൂപ കുറഞ്ഞു, ഇതോടെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,355 രൂപയായി. പവന് 58,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രാദേശിക വിപണികളില്‍ ഗ്രാമിന് 7,370 രൂപയും, പവന് 58,960 രൂപയുമായിരുന്നു വില. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 59,080 രൂപയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം (സ്വര്ണം ഇന്നത്തെ വില 2024)
swarnam innathe vila
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
Read also: ട്രംപ് vs കമലാ ഹാരിസ്: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാറ്റത്തിനു തയാറായി ഇന്ത്യൻ ഓഹരി വിപണിയിലെ 8 മേഖലകൾ