Gold Updates:സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ വെള്ളി വില ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച്ച, സെപ്തംബർ 6ാം തിയ്യതി സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഒരു പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ ഉയർന്ന നിരക്കാണ്.
ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് ഇപ്പോൾ നില നിർണ്ണയിക്കുന്നത് . ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.