Grace Antony About Body Shaming: ഹാപ്പിവെഡിങ് സിനിമയിലൂടെ മലയാളി പ്രേഷകരിലേക്ക് കടന്നു വന്ന്,തന്റെ അഭിനയ മികവിലൂടെ ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച നടിയാണ് ഗ്രെസ്സ്ആന്റണി. മലയാളത്തില്‍ കോമഡി ചെയ്യാന്‍ സാധിക്കുന്ന നായിക നടിമാരിൽ ഒരാളാണ് ഗ്രേസ്. കോമഡിയില്‍ തനിക്ക് എന്തൊക്കെ ചെയ്യാം എന്നതിന്റെ ഗ്രേസിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസ്.
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ഹോട്ട്‌സ്റ്റാര്‍ സീരീസിലെ ഗ്രേസിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മധു സി നാരായൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നെറ്റ് എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു.ഇപ്പോഴിതാ തന്റെ സിനിമജീവിതയാത്രയിൽ നേരിടേണ്ടിവന്ന കളിയാക്കുകളെയും ബോഡിഷേമിങ്കളെയും കുറിച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
Grace Antony About Body Shaming
ഒരു കുട്ടി അത്‌ലീറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പിടി ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പിടി ഉഷ അത്‌ലീറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ലെന്നാണ് ഗ്രേസ് പറയുന്നത്.അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറയുന്നു. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്.
അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകുമെന്നും ഗ്രേസ് പറയുന്നു.മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കാതെ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളകാര്യങ്ങൾ ചെയ്യുന്നതിലൂടെ സന്തോഷംകണ്ടെത്താനുമാണ് ശ്രമിക്കേണ്ടതെന്നും താരം വ്യക്തമാക്കി. ഫാമിലിയുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെകുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചുമെല്ലാം താരം തുറന്നു സംസാരിച്ചു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.