Healthy Benefits Of Carrot

ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഇനിയിത് ഒഴിച്ച് നിർത്തുകയെ ഇല്ല; അറിഞ്ഞിരിക്കണം ക്യാരറ്റിന്റെ ഗുണങ്ങൾ..!

Healthy Benefits Of Carrot: നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. പലപ്പോഴും കറികളായും ഉപ്പേരികളായും തോരനായും കാരറ്റ് നാം ഉപയോഗിക്കാറണ്ട്. ഇത് ഭക്ഷണങ്ങൾക്ക് സ്വാദ് നൽകാനായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും കാരറ്റിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കാരറ്റ് ദിവസവും കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.ശരീരത്തിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് വളരെ നല്ലതാണ്. അയൺ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് രക്ത കുറവിന് ഏറ്റവും നല്ലതാണ്. കാരറ്റിൽ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ സ്ഥാനാർബുദം ബ്ലാഡർ കാൻസർ പോലെയുള്ള […]

Healthy Benefits Of Carrot: നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. പലപ്പോഴും കറികളായും ഉപ്പേരികളായും തോരനായും കാരറ്റ് നാം ഉപയോഗിക്കാറണ്ട്. ഇത് ഭക്ഷണങ്ങൾക്ക് സ്വാദ് നൽകാനായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും കാരറ്റിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കാരറ്റ് ദിവസവും കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.ശരീരത്തിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് വളരെ നല്ലതാണ്.

അയൺ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് രക്ത കുറവിന് ഏറ്റവും നല്ലതാണ്. കാരറ്റിൽ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ സ്ഥാനാർബുദം ബ്ലാഡർ കാൻസർ പോലെയുള്ള അർബുദത്തെ തടുക്കാനും സഹായിക്കുന്നുണ്ട്. കണ്ണിന്റെ കാഴ്ച ശക്തിയുമായി ബന്ധപ്പെട്ട് ഏറ്റവും നല്ലതാണ് കാരറ്റ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കണ്ണിനെ ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങളെ തടയുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

ഹൃദ്രോഗം ഉള്ളവർ കാരറ്റ് വേവിച്ചു കഴിക്കുന്നത് ഏറ്റവും നല്ലതാണ് ഇത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ തടയുകയും കൊളസ്ട്രോൾ കുറയാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യുന്നു .ചിരങ്ങ് ചൊറിച്ചിൽ തുടങ്ങിയ ത്വക്ക് രോഗങ്ങളെ ചെറുക്കാനും കാരറ്റ് നല്ലതാണ്. ചില ആളുകൾക്ക് കാരറ്റ് പച്ചക്ക് കഴിക്കുന്നതും വളരെ ഇഷ്ടമാണ്. ഇതും ശരീരത്തിന് വളരെ നല്ലതാണ്. ശരീരത്തിന് എന്നപോലെതന്നെ ഇത് ചർമ്മത്തെ തിളക്കം ഉള്ളതാക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളെ കുറയ്ക്കാനും മുഖക്കുരു പോലെയുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. മുടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരറ്റ്.

കാരറ്റ് വേവിച്ചു കഴിക്കുന്നത് പോലെ തന്നെ ക്യാരറ്റിന്റെ സൂപ്പ് കഴിക്കുന്നതും വളരെ നല്ലതാണ്. കാരറ്റ് കഷ്ണങ്ങളായി അരിഞ്ഞ് സവാള തക്കാളി വെളുത്തുള്ളി പച്ചമുളക് എന്നിവയും ചേർത്ത് വെള്ളത്തിൽ വേവിച്ചു കഴിക്കുന്നത് വിറ്റാമിൻ എയുടെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറാൻ സഹായിക്കും. തലവേദനയ്ക്കും കാരറ്റ് കഴിക്കാവുന്നതാണ്. വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.നാരിന്റെ അംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിനും ഏറ്റവും നല്ലതാണ്. കാരറ്റ് വേവിച്ചോ പച്ചയായോ ജ്യൂസ് ആയോ കഴിക്കാവുന്നതാണ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *