Healthy Food For Pregnant Women: ഗർഭകാലത്ത് ഗർഭിണികൾ വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പ്രത്യേകിച്ചും അവരുടെ ഭക്ഷണ കാര്യത്തിൽ.ഛര്‍ദ്ദി ഓക്കാനം ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഗർഭ കാലത്ത് ഗർഭിണികൾ നേരിടുന്നു.ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിശപ്പില്ലായ്മ ഭക്ഷണതോട് വിരക്തി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇ സമയത്ത് ഭക്ഷണങ്ങളിൽ ശ്രെദ്ധ ചെലുത്തെണ്ടതുണ്ട്.
ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി ഭക്ഷണം കഴിക്കണം.പ്രോട്ടിൻ ഏറ്റവും കൂടുതൽ ആവിശ്യമുള്ള സമയമാണ് ഗർഭ കാലഘട്ടം.കോഴി, മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, സോയാബീന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ ഗർഭകാലത്ത് കഴിക്കാൻ ശീലിക്കുക.കാൽസ്യത്തിന്റെ അളവ് കൂടിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.ഗര്‍ഭസ്ഥ ശിശുവിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് കാല്‍സ്യം ആവശ്യമാണ്. കാൽസ്യം കഴിക്കാതിരുന്നാൽ കുട്ടികൾക്ക് ഓസ്റ്റിയോപോറോസിസ്പോലുള്ള രോഗം വരാം. ഇത് വിവിധ തരത്തിലുള്ള എല്ലിന്റെ രോഗങ്ങൾ ഉണ്ടാക്കുന്നു. രാവിലെ എണീറ്റ് ഒരു മണിക്കൂറിനുള്ളിൽ ബ്രേക്ഫാസ്റ്റ് കഴിച്ചി രിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം.
Healthy Food For Pregnant Women
കാപ്പി ചായ എന്നിവ മിതമായ അളവിൽ കഴിക്കുക. കാപ്പി 2 കപ്പിൽ കൂടുതൽ കഴിക്കാതിരിക്കുക.അയൺ ഗർഭ കാലത്ത് ഏറ്റവും കൂടുതൽ ശരീരത്തിന് ആവശ്യമുള്ളതാണ്. അയൺ ഗുളികകളും ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം. പ്രതിദിനം 27 മില്ലിഗ്രാം അയണെങ്കിലും കഴിക്കണം.ശരിയായ രീതിയിൽ തന്നെ അയൺ ശരീരത്തിൽ ഉണ്ടെന്ന് ഗർഭിണികൾ ഉറപ്പുവരുത്തണം. ഗർഭ കാലത്താണ് ഏറ്റവും കൂടുതൽ അയൺ കുട്ടികൾക്ക് ലഭിക്കുന്നത്. വൈറ്റമിന്‍ സി ഗർഭ കാലത്ത് അത്യാവിശ്യമാണ്.സ്ട്രോബെറി, ഓറഞ്ച്, ബ്രോക്കളി എന്നിവയെല്ലാം വൈറ്റമിന്‍ സി അടങ്ങിയതാണ്. അതൊകൊണ്ട് തന്നെ ഇവ കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും 85 മില്ലിഗ്രാം വൈറ്റമിന്‍ സി ഗര്‍ഭിണികള്‍ക്ക് ആവശ്യമാണ്. പ്രോട്ടിനും കാൽസ്യത്തിനുമായി ഗർഭിണികൾ ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
ഗർഭിണിയായ സ്ത്രീകൾ തുടർച്ചയായി മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ കാഴ്ചശക്തി വർദ്ധിക്കുന്നതിനും തലച്ചോറിന്റെ വളർച്ചയ്ക്കും ഏറെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളും ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കണം. ചീര പോലെയുള്ള ഇലക്കറികൾ ഗർഭിണികൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ A, C, E തുടങ്ങിയവ ഗർഭിണികളിലുണ്ടാകുന്ന കൊളസ്ട്രോൾ തടയാൻ സഹായിക്കും. ചുവന്ന ചീരയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നുണ്ട്.മുളപ്പിച്ച പയറുവർഗ്ഗങ്ങൾക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ ഗർഭിണികൾ ഇത്തരം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കണം. ഇത്തരം പയറുവർഗ്ഗങ്ങൾ മുളപ്പിക്കാൻ വെയ്ക്കുമ്പോൾ സാല്‍മോണല്ല എന്ന ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ഈ ബാക്റ്റീരിയയുടെ സാന്നിധ്യം അണുബാധയുണ്ടാകാൻ കാരണമാകും. പപ്പായ കൈതച്ചക്ക പോലുള്ള പഴങ്ങളും ഗർഭിണികൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.