heavy rainfall in kerala: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും .വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട് . ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തു ട്രോളിങ് നിരോധനം പിൻവലിച്ചെങ്കിലും മത്സ്യ ബന്ധന തൊഴിലാളികളോട് കടലിൽ ഇറങ്ങരുത് എന്നാണ് നിർദേശം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.
അതേസമയം 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം, വയനാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കും എല്ലാമുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്ര നിരോധനവും ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം. ക്വാറി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാൻ കളക്ടര്‍ ഉത്തരവിട്ടു. മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, പൂനൂർ പുഴ, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതുകൊണ്ട് തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
heavy rainfall in kerala
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 01 വരെ അതിശക്തമായ മഴക്കും, ആഗസ്റ്റ് 03 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് കേരളത്തിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു..
Read also: മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.