Hemophilia Treatment Free For Age Under 18

രാജ്യത്ത് ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സ സൗജന്യം…

Hemophilia Treatment Free For Age Under 18: സംസ്ഥാനത്തെ 18 വയസ്സിനു താഴെ ഉള്ള മുഴുവൻ രോഗികൾക്കും ഇനി മുതൽ എമിസുമാബ് മരുന്ന്. വിപണിയിൽ ഏറെ വിലയുള്ള ഈ മരുന്ന് ഹീമോഫീലിയയെ പ്രതിരോധിക്കാനുള്ളതാണ്. രോഗികൾക്ക് ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും എന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്.. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിക്ക് കീഴിലായി ആണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം സംസ്ഥാനത്തെ 300 […]

Hemophilia Treatment Free For Age Under 18: സംസ്ഥാനത്തെ 18 വയസ്സിനു താഴെ ഉള്ള മുഴുവൻ രോഗികൾക്കും ഇനി മുതൽ എമിസുമാബ് മരുന്ന്. വിപണിയിൽ ഏറെ വിലയുള്ള ഈ മരുന്ന് ഹീമോഫീലിയയെ പ്രതിരോധിക്കാനുള്ളതാണ്. രോഗികൾക്ക് ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും എന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്.. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിക്ക് കീഴിലായി ആണ് ഇത് നടപ്പിലാക്കുന്നത്.

ഏകദേശം സംസ്ഥാനത്തെ 300 ഓളം വരുന്ന കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രതിരോധ ചികിത്സ അഥവാ പ്രോഫിലക്‌സിസ്
2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികളിലേക്ക് എത്തിക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ്. എമിസിസുമാബ് ലഭ്യമാക്കുന്നതോടെ രക്തസ്രാവം പൂർണമായും ഇല്ലാതാകുമെന്ന് പഠനങ്ങൾ‌ തെളിയിക്കുന്നു. 2019ൽ‌ ആലുവ ​ഹീമോഫീലിയ സെന്ററിലെ രണ്ട് പേർക്കാണ് കേരളത്തിലാദ്യമായി എമിസിസുമാബ് ചികിത്സ തുടങ്ങിയത്.

whatsapp icon
Kerala Prime News അംഗമാവാൻ

Hemophilia Treatment Free For Age Under 18

അങ്ങനെ കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും ഈ മരുന്ന് നൽകുവാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കുട്ടികൾക്ക് ഈ മരുന്ന് നൽകുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അത് കാരണം ഉള്ള സ്‌കൂൾ മുടക്കങ്ങളും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതാണ്, കൂടാതെ ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിൽ കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ൽ പരം ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിച്ചതും ഇടക്കാലത്ത് ആണ്. കൂടാതെ ഹീമോഫീലിയക്ക് കൃത്യമായ ചികിത്സ ലഭിക്കാത്ത കുട്ടികളിൽ ഭിന്നശേഷിക്കുള്ള സാധ്യതയും ഇരട്ടിയാണ്. ഇതിനെല്ലാം സമ്പൂർണ പരിഹാരം എന്ന നിലയിൽ ആണ് ഈ പദ്ധതിയുടെ കടന്ന് വരവ്.. ഇത് വിപ്ലവകാരമായ ഒരു മുന്നേറ്റമാണ് കാഴ്ച്ച വക്കുന്നത്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *