homemade opera cake recipe: കേക്കിൽ തന്നെ രാജാവായ ഒപ്പേറ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
- ബദാം – 100 ഗ്രാം
- പൊടിച്ച പഞ്ചസാര – 75 ഗ്രാം
- മുട്ട – 3 എണ്ണം
- മുട്ട വെള്ള – 4 എണ്ണം
- വിനാഗിരി – 2 ടീ സ്പൂൺ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- മൈദ – 3 ടേബിൾ സ്പൂൺ
- ബട്ടർ – 1 ടേബിൾ സ്പൂൺ
കോഫി സിറപ്പ്
- വെള്ളം – 1 കപ്പ്
- പഞ്ചസാര – 4 ടേബിൾ സ്പൂൺ
- കോഫി പൗഡർ – 2 ടീ സ്പൂൺ
- വാനില എസെൻസ് – 1/2 ടീ സ്പൂൺ
- റം എസെൻസ് – 3 തുള്ളി
കോഫി ബട്ടർ ക്രീം
- പാൽ – 150 മില്ലി
- കോഫി പൗഡർ – 2 ടീ സ്പൂൺ
- മുട്ട മഞ്ഞ – 4 എണ്ണം
- പഞ്ചസാര – 70 ഗ്രാം
- ബട്ടർ – 200 ഗ്രാം
ചോക്ലേറ്റ് ഗനാഷ്
- മിൽക് ചോക്ലേറ്റ് – 100 ഗ്രാം
- ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
- ഫ്രഷ് ക്രീം – 100 മില്ലി
ചോക്ലേറ്റ് ഗ്ലെസ്
- ഡാർക്ക് ചോക്ലേറ്റ് – 50 ഗ്രാം
- മിൽക് ചോക്ലേറ്റ് – 50 ഗ്രാം
- ഓയിൽ
രീതി
ഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് പൊടിച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാര പൊടിച്ചതും മുട്ടയും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വെക്കുക. വേറൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ഇട്ടുകൊടുത്ത് വിനാഗിരിയും ചേർത്ത് ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് പഞ്ചസാര മൂന്ന് ഭാഗമായി ഇട്ടു കൊടുക്കുക. എന്നിട്ട് ഇത് നന്നായി ബീറ്റ് ചെയ്ത് തിക്ക് വൈറ്റ് ക്രീം ആക്കിഎടുക്കുക. ഇനി ബദാമിന്റെ മിക്സ് നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് ഈ ഒരു അടിച്ചു വെച്ച മുട്ടയുടെ വെള്ളയിൽ നിന്ന് കുറച്ചു ഭാഗം എടുത്ത് ഇട്ടു കൊടുത്ത് വീണ്ടും ബീറ്റ് ചെയ്യുക.
ശേഷം ഈ ഒരു മിക്സ് മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത ബൗളിലേക്ക് ഒഴിച്ചു എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് മൈദ പൊടിയും ഉരുക്കിയ ബട്ടറും കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്ത ശേഷം ഒരു ബേക്കിംഗ് ട്രേയിലേക്ക് ഓയിൽ തടവിയ ശേഷം ഒഴിച്ചുകൊടുത്തു നന്നായി ലെവൽ ചെയ്ത് ഓവനിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ബേക്ക് ചെയ്തെടുത്ത കേക്ക് മൂന്നു കഷണങ്ങളായി മുറിച്ചു മാറ്റി വെക്കുക. കോഫി സിറപ്പ് ഉണ്ടാക്കാൻ ആദ്യം തന്നെ ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം പഞ്ചസാര ചേർത്ത് തീ ഓഫാക്കി ഇതിലേക്ക് കോഫി പൗഡർ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് വാനില എസൻസും റം എസെൻസും കൂടി ചേർത്ത് ഇളക്കി മാറ്റിവെക്കുക. കോഫി ബട്ടർ ക്രീം ഉണ്ടാക്കാനായി പാൽ അടുപ്പിൽ വെച്ച് തിളച്ചു വരുമ്പോൾ തീ ഓഫ് ആക്കിയ ശേഷം കോഫി പൗഡർ ഇട്ട് നന്നായി ഇളക്കുക.
മുട്ടയുടെ മഞ്ഞയിലേക്ക് പഞ്ചസാര ഇട്ടു മിക്സ് ആക്കിയ ശേഷം തിളപ്പിച്ച് വച്ചിരിക്കുന്ന കോഫി കുറച്ചായി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇങ്ങനെ മുഴുവൻ കോഫിയും കുറച്ചു കുറച്ചായി ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇത് വീണ്ടും അടുപ്പിൽ വെച്ച് കുറുക്കിയെടുക്കുക. ബട്ടർ നന്നായി ബീറ്റ് ചെയ്ത ശേഷം അതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന കോഫി മിക്സ് ചേർത്ത് ബീറ്റ് ചെയ്ത് എടുത്താൽ കോഫി ബട്ടർ ക്രീം റെഡിയായി. ചോക്ലേറ്റ് ഗനാഷ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് ഡാർക്ക് ചോക്ലേറ്റും മിൽക്ക് ചോക്ലേറ്റും കൂടി ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കുക. ഇതിലേക്ക് ചൂടാക്കിയ ഫ്രഷ് ക്രീം ഒഴിച്ചുകൊടുത്ത് കുറച്ചുനേരം കഴിയുമ്പോൾ നന്നായി ഇളക്കി കൊടുത്താൽ ചോക്ലേറ്റ് ഗനാഷ് റെഡി. ഇനി നേരത്തെ ഉണ്ടാക്കി വെച്ചിരുന്ന കേക്ക് ആദ്യം ഒരു ലെയർ വെച്ച് കൊടുത്തു അതിലേക്ക് കോഫി സിറപ്പ് ഒഴിച്ചുകൊടുക്കുക.
homemade opera cake recipe
ശേഷം അതിനു മുകളിലേക്ക് കോഫി ബട്ടർ ക്രീം തേച്ചു കൊടുക്കുക അതിനു മുകളിൽ അടുത്ത ലയർ കേക്ക് വെച്ച് അതിലേക്ക് കോഫി സിറപ്പ് ഒഴിച് കൊടുക്കുക. ശേഷം ചോക്ലേറ്റ് ഗനാഷ് തേച് കൊടുക്കുക. പിന്നീട് അതിനുമുകളിക് കേക്കിന്റെ ലയർ വെച്ച് അതിലേക്ക് ബാക്കിയുള്ള കോഫി സിറപ്പും കോഫി ക്രീംമും ബട്ടർ ക്രീമും കൂടി തേച്ചുകൊടുത്തു ഫ്രിഡ്ജിൽ ഓവർ നൈറ്റ് വെക്കുക. ചോക്ലേറ്റ് ഗ്ലെസ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് മിൽക്ക് ചോക്ലേറ്റും ഡാർക്ക് ചോക്ലേറ്റും ഇട്ടുകൊടുക്കുക. ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് അതിനു മുകളിലേക്ക് ചോക്ലേറ്റിന്റെ ബൗള് വച്ചുകൊടുത്ത് വെള്ളം നന്നായി ചൂടായി വരുമ്പോൾ ചോക്ലേറ്റ് നന്നായി മെൽറ്റ് ചെയ്ത് ഇതിലേക്ക് അവസാനം കുറച്ച് ഓയിൽ കൂടി ഒഴിച്ചു കൊടുത്തു ചോക്ലേറ്റ് റെഡിയാക്കി കേക്കിന്റെ മുകളിലേക്ക് ചൂടോടു കൂടി തന്നെ ഒഴിച്ചുകൊടുത്തു നന്നായി സെറ്റ് ചെയ്തെടുക്കാം.
Health benefits of eating chocolates: Chocolate can have several health benefits, but eating it in moderation is important. It helps us to develop heart health, brain function etc.
Calories: A slice of opera cake can have between 160 and 530 calories.
Read also:
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.