indian emplooyes banned in oman: തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്കുമായി ഒമാൻ . പ്രവാസി തൊഴിലാളികൾക്ക് 30 തൊഴിൽ വിഭാഗങ്ങളിൽ കൂടി വിലക്കേർപ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും മന്ത്രാലയം തീരുമാനിച്ചു.സെപ്റ്റംബർ മുതലാണ് ഈ തീരുമാനം നിലവിൽ വരുന്നത്.
കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാതെ തൊഴിൽ പെർമിറ്റ് (വീസ) നിരക്ക് ഉയർത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ , സർക്കാർ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വീസ അനുവദിക്കുന്നില്ല.
തൊഴിൽനിലക്ക് വരുന്ന വിഭാഗങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രവാസികൾക്ക് ഇതൊരു തിരിച്ചടി ആകുമെന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. മുൻപ് ഏർപ്പെടുത്തിയ വീസ വിലക്കുകൾ മൂലവും മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. കൂടുതൽ മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. സ്വദേശികളെ കൂടുതലായി നിയമിക്കാനുള്ള നീക്കങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത് .
indian emplooyes banned in oman
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതികത്വം എന്നിവ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കമ്മ്യൂണിക്കേഷൻസ്, ഗതാഗതം, ലോജിസ്റ്റിക്സ്, , ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലും ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read also: സ്മാർട്ട് സേവനങ്ങളുമായി ദുബായ് അബുദാബി വിമാനത്താവളങ്ങൾ. ഇമിഗ്രേഷൻ നടപടി ഇനി 7 സെക്കൻഡിനുള്ളിൽ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.