featured 2 min 6

ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ!

indonesia offers golden visa: വിദേശ നിക്ഷേപകർക്കായി പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഒരു രാജ്യം കൂടി അതേ ഇന്തൊനേഷ്യ ഗോൾഡൻ വിസ അവതരിപ്പിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത് ഒന്ന് അഞ്ച് വർഷത്തെ വീസയും, മറ്റൊന്ന് പത്ത് വർഷത്തെ വീസയും. കൂടാതെ ഓരോ വീസയ്ക്കും പ്രത്യേക നിബന്ധനകളും […]

indonesia offers golden visa: വിദേശ നിക്ഷേപകർക്കായി പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഒരു രാജ്യം കൂടി അതേ ഇന്തൊനേഷ്യ ഗോൾഡൻ വിസ അവതരിപ്പിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത് ഒന്ന് അഞ്ച് വർഷത്തെ വീസയും, മറ്റൊന്ന് പത്ത് വർഷത്തെ വീസയും. കൂടാതെ ഓരോ വീസയ്ക്കും പ്രത്യേക നിബന്ധനകളും ഉണ്ട്.

നിബന്ധനകൾ
അഞ്ച് വർഷത്തെ വിസ ലഭിക്കുന്നതിനായി വ്യക്തിഗത നിക്ഷേപകർ കുറഞ്ഞത് 2.5 മില്യൻ ഡോളർ മൂല്യമുള്ള ഒരു കമ്പനി രാജ്യത്ത് സ്ഥാപിക്കണം. കൂടാതെ കുറഞ്ഞത് 5 മില്യൻ ഡോളർ മൂല്യമുള്ള കമ്പനിയാണ് 10 വര്‍ഷത്തെ വിസ ലഭിക്കുവാനായി ആവശ്യം. അതേസമയം തന്നെ രാജ്യത്ത് കമ്പനി സ്ഥാപിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് മറ്റൊരു ഓപ്ഷനും നൽകുന്നുണ്ട് അതായത് ഇന്തൊനേഷ്യൻ സർക്കാരിന്‍റെ ബോണ്ടുകൾ, അല്ലെങ്കിൽ പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റോക്കുകൾ എന്നിവയില്‍ നിക്ഷേപിക്കാം.

whatsapp icon
Kerala Prime News അംഗമാവാൻ

inside 3 min 3

ഇത് അല്ലെങ്കിൽ, 350,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് അഞ്ച് വർഷത്തെ പെർമിറ്റും കൂടാതെ 700,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് പത്ത് വർഷത്തെ പെർമിറ്റും നേടാനാകും. ഈ പ്രസ്തുത പദ്ധതിയുടെ പഠനങ്ങൾ 2023ൽ തന്നെ ആരംഭിച്ചതാണ്. ആ ഘട്ടത്തിൽ രാജ്യം ഏകദേശം 300ഓളം അപേക്ഷകർക്കാണ് ഇതിനായി അവസരം നൽകിയത്. അന്ന് ഏകദേശം 150 നടുത്ത് അപേക്ഷകൾ രാജ്യത്ത് ലഭിക്കുകയും ചെയ്തിരുന്നു.

indonesia offers golden visa

എന്നാൽ ഇതേ രീതിയിൽ ഉള്ള നിക്ഷേപ പദ്ധതികൾ മറ്റു ചില രാജ്യങ്ങളും നടപ്പിലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ചില രാജ്യങ്ങൾ ഇത് നിർത്തലാക്കുകയും ചെയ്തു. കാനഡ, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ആണ് അടുത്തിടെ ഈ പദ്ധതികള്‍ നിർത്തലാക്കിയത്.

Read also: ഫീസ് കുത്തനെ കൂട്ടിയിട്ടും വിദ്യാർത്ഥികൾക്ക് പ്രിയം ഈ രാജ്യം, രഹസ്യമെന്ത് ?

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *