iphone new series

ഗെയിം ചെയ്ഞ്ചർ ഫോണുമായി ഐ ഫോൺ ; സീൻ മാറ്റാൻ എസ്ഇ 4

new iphone series

iphone new series: ബജറ്റ് ഫ്രണ്ട്ലി ഐഫോണുമായി എസ്ഇ ഫോർരംഗത്തെത്തുകയാണ്. കുറഞ്ഞ ചിലവിൽ നല്ലൊരു ഐഫോൺ അനുഭവം നൽക്കുന്ന ഈ സീരീസിലെ പുതിയ അം ഗമായി എത്താൻ ഒരുങ്ങുകയാണ് ഐഫോൺ എസ്‌ഇ 4. ഇപ്പോൾ നിലവിലുള്ള ഐഫോൺ വിപണിയെ പിടിച്ചിറക്കാനും കൂടുതൽ വിപണി കൂട്ടാനും സാദ്ധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ലീക്കായ വിവരങ്ങൾ പ്രകാരം ഐഫോൺ എസ്ഇ 4, 6.1 ഇഞ്ച് ഒഎൽഈഡി ഡിസ്പ്ലേയുമായി എത്തുമെന്നാണ് പ്രതീക്ഷ. ചെറിയ എൽസിഡി സ്ക്രീനിൽ നിന്നും ഇത് വലിയൊരു നേട്ടമാണ് ഐ ഫോൺ കൊണ്ട് വരുന്നത്.

എസ് ഇ സീരിസിലെ നാലാംതലമുറ ഫോണുകളെ കൗതുകത്തോടെയാണ് ഐഫോൺ പ്രേമികൾ
കാത്തിരിക്കുന്നത്. ഐഫോൺ എസ്‌ഇ 4-ലെ ഏറ്റവും ആകർഷകമായി മാറാൻ പോകുന്നത് അതിന്റെ ക്യാമറയാകും. ഈ ഫോണുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശരിയാണെങ്കിൽ പ്രധാന ക്യാമറ 48 എംപി ആയിരിക്കുമെന്നാണ് റിപോർട്ട്. മുൻ മോഡലുകളിൽ ഉണ്ടായിരുന്ന 12 എംപിയിൽ നിന്ന് വലിയൊരു കുതിച്ചു നിൽപ്പ് ആയിരിക്കും ഇത്. 8 ജിബി വരെ റാമുണ്ടായേക്കാവുന്ന എസ്ഇ 4ന് മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, എഐ അധിഷ്‌ഠിത ടാസ്ക്‌കുകൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.

whatsapp icon
Kerala Prime News അംഗമാവാൻ

iphone new series

ഇമേജ് എഡിറ്റിംഗ്, ടെക്സ്റ്റ് റീറൈറ്റിംഗ് എന്നിവ പോലുള്ള വിപുലമായ സവിശേഷതകളും ഇതിൽ ഉണ്ടാകും. ഉയർന്ന നിലവാരമുള്ളതും എന്നാൽ കൂടുതൽ ബഡ്‌ജറ്റ്- ഫ്രണ്ട്ലിയുമായ ഒരു ഫോണിനായി തിരയുന്നവർക്ക് ഐഫോൺ എസ്ഇ 4 ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നാണ് വിലയിരുത്തൽ. ആപ്പിളിന്റെ പ്രോ മോഡലുകൾക്ക് മാത്രമുള്ള ആക്ഷൻ ബട്ടൺ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ക്യാമറ, ഫ്ലാഷ്‌ലൈറ്റ് അല്ലെങ്കിൽ ചില ആപ്പുകൾ ഉൾപ്പടെയുള്ളതിലേക്ക് വേഗത്തിൽ ആക്‌സസ് നേടാൻ ആക്ഷൻ ബട്ടൺ സഹായിക്കുന്നു. ഇതോടൊപ്പം മികച്ച ബാറ്ററി ലൈഫും യൂസേഴസിന് പ്രതീക്ഷിക്കാം. അത്ര മോഡേണല്ലെങ്കിൽ കൂടിയും ഐഫോൺ എസ്ഇ 3 ഇപ്പോഴും ഉപഭോക്താകളുടെ പ്രിയപ്പെട്ട ഫോണാണ്.ഐഫോൺ എസ്ഇ സീരീസുകളെ പ്രോ സീരീസുകൾക്കിടയിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിനെ വ്യത്യസ്തമാക്കുന്നത്.

Read also: യു പി ഐ സർക്കിൾ വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ഗൂഗിൾ പേ പേയ്മെന്റ്ചെയ്യാം

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ഗെയിം ചെയ്ഞ്ചർ ഫോണുമായി ഐ ഫോൺ ; സീൻ മാറ്റാൻ എസ്ഇ 4”

  1. Pingback: ലൈക്‌ ഓപ്ഷന് പുറമെ ടാഗിങ് ഓപ്ഷനും, വാട്സാപ്പിന്റെ പുതിയ ഫീച്ചർ ഇങ്ങനെ new whatsapp updates - 1 super

Leave a Comment

Your email address will not be published. Required fields are marked *