1,85,000 തൊഴിലവസരങ്ങൾ 2030-ഓടെ ദുബായ് വ്യോമയാനമേഖലയിൽ സൃഷ്ടിക്കപ്പെടുന്നു. ദുബായ് സമ്പദ് വ്യവസ്ഥയുടെ വ്യോമയാന മേഖലയിലെ സ്വാധീനത്തെക്കുറിച്ച് ആഗോള ഗവേഷണസ്ഥാപനമായ ഓക്സ്‌ഫഡ് ഇക്കണോമിക്സ‌് പഠനം നടത്തി. ഇവരുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വ്യോമയാന മേഖലയിൽ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും എന്നാണ് റിപ്പോർട്ടുപ്രകാരം പറയുന്നത്. നിലവിൽ 6,31,000 പേർ വ്യോമയാനസംബന്ധമായ ജോലികൾ ചെയ്യുന്നു. കഴിഞ്ഞവർഷം 23 ബില്യൺ ദിർഹം വേതനമാണ് ദുബായിൽ ജോലിചെയ്യുന്ന 1,03,000 ജീവനക്കാർക്ക് നൽകിയത്.
വളർച്ചാപദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവും ദുബായ് എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽമക്തൂം പറഞ്ഞു. ശക്തമായ തിരിച്ചുവരവാണ് കോവിഡിനുശേഷം വ്യോമയാനമേഖല നടത്തിയത്. കൂടുതൽ പദ്ധതികൾ കഴിഞ്ഞ നാലുവർഷമായി ചേർത്തത് വൻനേട്ടമുണ്ടാക്കി.
24,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ
2030-ഓടെ ഏകദേശം 24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് എമിറേറ്റ്സ്, ദുബായ് എയർപോർട്ട്സ്, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. വ്യോമയാനമേഖല വരും വർഷങ്ങളിൽ ഉന്നതനിലവാരം പുലർത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,03,000 പേർക്കാണ് കഴിഞ്ഞവർഷം അവസാനത്തോടെ തൊഴിൽ നൽകിയത്. ഇത് 2030ഓടെ 1,27,000 ആയി വർധിക്കും. 23 ശതമാനത്തിലേറെ വർധനയുണ്ടാകും.
81,000 പേരെയാണ് 2023 അവസാനത്തോടെ എമിറേറ്റ്സ് പുതുതായി നേരിട്ട് നിയമിച്ചത്. ഇത് 2030 ആകുന്നതോടെ 1,04,000 ആയി ഉയരും. 21,000 പേർക്ക് ദുബായ് എയർപോർട്ടിലും വ്യോമയാന മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലുമായി നേരിട്ട് തൊഴിൽ ലഭിച്ചു. ഇത് 2030-ഓടെ 23,000 ആവും. 3,96,000 ആണ് ഇപ്പോൾ ദുബായ് എയർപോർട്ടിലും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും നൽകുന്ന മൊത്തത്തിലുള്ള ജോലിയുടെ എണ്ണം. 2030-ൽ ഇത് 5,16,000 ആയി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
job openings in dubai airport
അൽ മക്തൂമിൽ 1,32,000 അവസരങ്ങൾ
ദുബായ് വേൾഡ് സെൻട്രൽ- അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം തുറക്കാനിരിക്കുകയാണ്. ഇത് പൂർണ പ്രവർത്തനശേഷിയിലെത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും. ഇവിടെ പുതിയ തൊഴിലവസരങ്ങളും ഉടലെടുക്കും. ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വി മാനത്താവളത്തിൻ്റെ വിപുലീകരണം പഠനറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ദുബായിയുടെ ജി.ഡി.പി.യിലേക്ക് 2030-ൽ 6.1 ബി ല്യൺ ദിർഹം സംഭാവന ചെയ്യും എന്നാണ് പ്രതീക്ഷ. 1,32,000 തൊഴിലവസരങ്ങൾ ഇവിടെ ഉണ്ടാകും.
ദുബായ് അന്താരാഷ്ട വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതാണ് വരാനിരിക്കുന്ന എയർപോർട്ട്. 128 ബില്യൺ ദിർഹമാണ് ചെലവ് വരുന്നത്. 400-ലേറെ എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ ഈ വിമാനത്താവളം ഉൾക്കൊള്ളുന്നു. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകും എന്നാണ് കണക്കുകൂട്ടുന്നത്.
Read also: വാട്ടർ അതോറിറ്റിയിൽ, മിൽമ, ആരോഗ്യ വകുപ്പ് എന്നിവയിൽ നിയമനം വിജ്ഞാപനം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.