job openings in milma

വാട്ടർ അതോറിറ്റിയിൽ, മിൽമ, ആരോഗ്യ വകുപ്പ് എന്നിവയിൽ നിയമനം വിജ്ഞാപനം

job openings

വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ, ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ്റ് സർജൻ തുടങ്ങിയവായിലേക്ക് വിജ്ഞാപനം. 43ലധികം തസ്തികകളിലേക്കാണ് കേരള പി.എസ്.സി പുതിയ വിജ്ഞാപനം ഇറക്കുന്നത്. പി.എസ്.സി യോഗം ഇതുസംബന്ധിച്ച് നിർദേശം അംഗീകരിച്ചു. വരുന്ന ഒക്ടോബർ 30ന് ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഡിസംബർ 4 വരെ അപേക്ഷ അയക്കാം.

ജയിൽവകുപ്പിൽ വെൽഫയർ ഓഫീസർ, കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ്, കേരള സെറാമിക്സിൽ ഫോർമാൻ, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ എന്നിവയിലേക്കും വിജ്ഞാനമെത്തും. ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഓവർസീയർ, മീറ്റ് പ്രൊഡക്ട്സിൽ ഇലക്ട്രീഷ്യൻ എന്നീ തസ്തികകൾക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകിയിട്ടുണ്ട്. അച്ചടി വകുപ്പിൽ ഓഫ്സൈറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ, മത്സ്യഫെഡിൽ ഓഫീസ് അറ്റൻഡന്റ് എന്നിവയുടെ ചുരുക്കപ്പട്ടികയും ഉടൻ പ്രസിദ്ധീകരിക്കും.

whatsapp icon
Kerala Prime News അംഗമാവാൻ

ഉപാതിരഞ്ഞെടുപ്പ് :അഭിമുഖം മാറ്റി

പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പി.എസ്.സി. കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നവംബർ 13ന് നടത്താനിരുന്ന അഭിമുഖങ്ങൾ ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് മാറ്റിവെച്ചു.

job openings in milma

കെക്സോണിൽ നിയമനം

കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപയാണ് മാസ വേതനം. എം കോം യോഗ്യത, അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇമെയിലിൽ അയക്കുക. 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320771 എന്ന നമ്പറുമായി ബന്ധപ്പെടാം.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം

സിഡിറ്റിന്റെ എഫ്.എം.എസ്എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 320 രൂപ പ്രതിദിനം വേതനമായി നൽകും. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ആറാം നിലയിലുളള ആർ.ടി.ഒ (എൻ.എസ്) കോൺഫറൻസ് ഹാളിൽ ഒക്ടോബർ 23 രാവിലെ 11.30നാണ് അഭിമുഖം നടക്കുന്നത്. സമാന ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9562965123 മായി ബന്ധപ്പെടാം.

Read also: വനിതാ ഉദ്യോഗാര്‍ഥികൾക്ക് തൊഴിൽ അവസരങ്ങൾ, ഇന്റർവ്യുയിലൂടെ മാത്രം ജോലി

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *