featured 4 min 2

രൂപമാറ്റങ്ങളോടെ: ഹേമ കമ്മിറ്റി റിപ്പോർട്ട്, അവശ്യവിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് ഇറക്കിയത് എന്ന് ആരോപണം!!!

Justice Hema Commission report: മലയാള സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും അസമത്വവും പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് പുതിയ രൂപ മാറ്റങ്ങളിലൂടെ. റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് നൽകുന്നത്. ചിലപേജുകള്‍, ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത്. പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58 വരെയുള്ള […]

Justice Hema Commission report: മലയാള സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും അസമത്വവും പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് പുതിയ രൂപ മാറ്റങ്ങളിലൂടെ. റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് നൽകുന്നത്. ചിലപേജുകള്‍, ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത്.

inside 10 min 2

പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 191-ലെ അവസാനവരിയൊഴിച്ചുള്ള ഭാഗവും 192-ലെ അവസാനഖണ്ഡികയൊഴിച്ചുള്ള ഭാഗവും പുറത്തുവിടില്ല. ഇതുപോലെ 16 ഭാഗങ്ങളാണ് പ്രധാനമായും ഒഴിവാക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

വ്യക്തികളുടെ സ്വകാര്യ ജീവിതങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ഒഴിവാക്കുന്നത് എന്നാണ് അറിയിപ്പിൽ പറഞ്ഞത്. ഒഴിവാക്കുന്ന ഭാഗങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ അപേക്ഷകർക്ക് നൽകിയിട്ടുണ്ട്.
81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് വിവരാവകാശ കമ്മിഷണറുടെ ഉത്തരവിൽ പുറത്തുവിടുകയില്ല.റിപ്പോർട്ടിന്റെ അവസാനവരിയിലെ ചിലവാക്കുകൾ വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ചിട്ടുണ്ടെന്നും അറിയിപ്പിൽ
പറയുന്നത്.

inside 13 min 1
Justice Hema Commission report

റിപ്പോർട്ടിന് അപേക്ഷിച്ചവർക്ക് 24-ന് വൈകീട്ട് 3.30-ന് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറും. സർക്കാർ കാലങ്ങളായി മറച്ചുവെച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് പുറത്തുവരുന്നത്. ജൂലായ് 25-മുൻപ് സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു വിവര അവകാശ കമ്മിഷന്റെ ഉത്തരവ്.

Read also: നുണക്കുഴി വെച്ച് സ്റ്റാറായി സിനിമയിൽ എത്തി; നടൻ ബാലു വർഗീസിന്റെ വാക്കുകൾ വൈറൽ..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *