jyothika and suriya

ആദ്യം ഭാര്യ പിന്നെ ഭർത്താവ് മാതൃകയാക്കാം ജ്യോതിക–സൂര്യ ദമ്പതിമാരുടെ വീടിന്റെ ഈ പ്രത്യേകത

jyothika and suriya

ഏറെ ആരാധകരുള്ള തമിഴകത്തെ ദമ്പതികളാണ് സൂര്യയും ജ്യോതികയും. സൂര്യക്ക് ജ്യോതികയോടുള്ള സ്നേഹവും കരുതലും ബഹുമാനാവും ജ്യോതിക എപ്പോഴും തുറന്നു പറയാറുണ്ട്. ഇരുവർക്കും നിറയെ ആരാധകരും ഉണ്ട്. ഇപ്പോൾ ജ്യോതിക പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വയറൽ ആവുന്നത്. വീടിനു മുന്നിലെ നെയിംപ്ലേറ്റ് ആണ് നടി പങ്കുവച്ചത്. അതിൽ ജ്യോതികയുടെ പേരിന് ശേഷമാണ് സൂര്യയുടെ പേര് നൽകിയിരിക്കുന്നത്.

ഒരു പ്രൊമോഷന്റെ ഭാഗമായാണ് ഈ കുറിപ്പ്. എന്നാലിതിൽ കുടുംബത്തിന്റെ ഒത്തൊരുമയും കരുതലും നിഴലിക്കുന്നു. യഥാർഥ കൂട്ടുകെട്ടാണ് വിവാഹം എന്നാരംഭിക്കുന്ന അടിക്കുറിപ്പോടു കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. ഒരു പുരുഷൻ വീട് പണിയുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു. തങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടിനു മുന്നിലെ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകൾ ചേർത്ത നെയിംപ്ലേറ്റും ജ്യോതിക പങ്കുവച്ചിട്ടുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

മൂന്നു വീടുകളുടെ നെയിംപ്ലേറ്റ് ഇവിടെ കാണാം. പക്ഷേ മറ്റു രണ്ടുപേരുടേതിൽ നിന്നും വ്യത്യസ്തമായി താരദമ്പതികളുടെ വീടിനു മുന്നിൽ ജ്യോതിക സൂര്യ എന്നാണ് എഴുതിയിരിക്കുന്നത്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന കുടുംബമാണ് ഇവരുടേത് എന്ന് ഇതിൽ നിന്നും മനസിലാക്കാം. ഇതോടെ ആരാധകരടക്കം നിരവധിപ്പേരാണ് ദമ്പതികളെ പ്രശംസിച്ചെത്തുന്നത്. ഈ ഇടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്.

jyothika and suriya new home

ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുന്നതിനായാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം സുര്യയുടേതായി അടുത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കങ്കുവ. ബിഗ് ബജറ്റ് സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെന്ന ചിത്രത്തിൽ ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുന്നു.

Read also: ആറേഴ് സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആ മോഹം ഉപേക്ഷിച്ചു- ജീവിതകഥ പങ്കുവച്ച് നടി മമിത ബൈജു

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *