മുംബൈ നേടിയത് അർഹിച്ച വിജയം: വിശദീകരിച്ച് സ്റ്റാറേ

blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി തോൽവി സ്വയം ചോദിച്ചു വാങ്ങുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. പതിവുപോലെ ബ്ലാസ്റ്റേഴ്സ് ഒരുത്തി വെച്ച പിഴവുകൾക്ക് വലിയ വില നൽകേണ്ടി വരികയായിരുന്നു.

മുംബൈ സിറ്റിക്ക് (mumbai city vs kerala blasters) വേണ്ടി കരെലിസ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി പെപ്ര മികച്ച പ്രകടനം നടത്തി. ഒരു ഗോൾ അദ്ദേഹം നേടിയിരുന്നു. പക്ഷേ റെഡ് കാർഡ് കണ്ട് പുറത്ത് പോവേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന് അക്ഷരാർത്ഥത്തിൽ തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന 30 മിനുട്ടുകൾ 10 താരങ്ങളെ വെച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.

ഈ തോൽവിയിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ (Kerala blasters coach) സ്റ്റാറേ കടുത്ത നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മുംബൈ സിറ്റി അർഹിച്ച വിജയമാണ് സ്വന്തമാക്കിയത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരത്തിന്റെ നിർണായക സമയങ്ങൾ കൈകാര്യം ചെയ്യാൻ തീർച്ചയായും ബ്ലാസ്റ്റേഴ്സ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.

kerala blasters coach Starhe

‘മുംബൈ സിറ്റി എഫ്സി അർഹിച്ച ഒരു വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഞാൻ വളരെയധികം നിരാശനാണ്. ഞങ്ങൾ മത്സരത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമായിരുന്നു. നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ പഠിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഫൗളുകളും യെല്ലോ കാർഡുകളും റെഡ് കാർഡുകളും വഴങ്ങാൻ പാടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ (Kerala blasters coach) പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെയും ബ്ലാസ്റ്റേഴ്സ് പല രൂപത്തിലുള്ള അബദ്ധങ്ങൾ വരുത്തി വെച്ചിരുന്നു. അത് ഇത്തവണയും ആവർത്തിക്കുന്നതാണ് കാണാൻ സാധിച്ചത്. പരാജയപ്പെട്ടതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ നില ഇപ്പോൾ വഷളായിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ 10ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Read also: കളിക്കുന്നതാരായാലും മത്സരം വിജയിക്കണം, പകരക്കാരനായി മാറുന്നതിൽ പരാതിയില്ലാതെ ക്വാമേ പെപ്ര

Leave a Comment