ഉജ്ജ്വല പ്രകടനം നടത്തിയെങ്കിലും ടീമിനെ അപകടത്തിലേക്ക് തള്ളിയിട്ടു, പെപ്രയുടെ പിഴവ് തിരിച്ചറിവായി മാറട്ടെയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

വീണ്ടുമൊരു മത്സരത്തിൽ കൂടി വ്യക്തിഗത പിഴവ് കാരണം തോൽവി വഴങ്ങേണ്ടി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala blasters). ഇന്നലെ മുംബൈയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആതിഥേയർ ആധിപത്യം സ്ഥാപിച്ച് രണ്ടു ഗോളുകൾ നേടിയെങ്കിലും അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഉജ്ജ്വലമായി തിരിച്ചു വന്നിരുന്നു. എന്നാൽ ഒരൊറ്റ പിഴവ് മത്സരത്തിന്റെ ഗതിയെ പൂർണമായും മാറ്റിക്കളഞ്ഞു.

മുൻ മത്സരങ്ങളിൽ പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) വ്യക്തിഗത പിഴവുകൾ വരുത്തിയതെങ്കിൽ ഇന്നലെ മുന്നേറ്റനിര താരം ക്വാമേ പെപ്രയുടെ ഊഴമായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനു തിരിച്ചുവരാനുള്ള ഊർജ്ജം നൽകിയ താരം ആദ്യത്തെ മഞ്ഞക്കാർഡ് വാങ്ങിയ കാര്യം ഓർക്കാതെ ടീമിന്റെ സമനിലഗോൾ നേടിയപ്പോൾ ജേഴ്‌സി ഊരിയതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലൊടിച്ചത്.

ജേഴ്‌സി ഊരിയതിനെ തുടർന്ന് രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും നേടി പെപ്രക്ക് പുറത്തു പോകേണ്ടി വന്നു. ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങിയതോടെ രണ്ടു ഗോളുകൾ കൂടി നേടി മുംബൈ 4-2ന്റെ വിജയം സ്വന്തമാക്കി. പെപ്ര അബദ്ധം കാണിച്ചില്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കാൻ സാധ്യതയുള്ള മത്സരമായിരുന്നു ഇന്നലത്തേത്. മത്സരത്തിന് ശേഷം പരിശീലകൻ (Kerala blasters coach) മൈക്കൽ സ്റ്റാറെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്‌തു.

kerala blasters coach stareh

“കളിക്കളത്തിൽ പെപ്ര നടത്തിയ പ്രകടനത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. വളരെ കരുത്തുറ്റ, വേഗതയുള്ള താരം എതിരാളികൾക്ക് വലിയ ഭീഷണിയായിരുന്നു. താരം ഒരു പെനാൽറ്റി നേടുകയും ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്‌തു. എന്നാൽ ഇതൊരു തിരിച്ചറിവാണ്, താൻ ടീമിനെ കുഴപ്പത്തിലാക്കിയെന്ന് പെപ്രക്ക് അറിയാം.” മൈക്കൽ സ്റ്റാറെ പറഞ്ഞു.

ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും വ്യക്തിഗത പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala blasters) തിരിച്ചടി നൽകിയത്. നാലോളം മത്സരങ്ങളിലാണ് ഈ രീതിയിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് നഷ്‌ടമാക്കിയിരിക്കുന്നത്. ഇന്നലത്തെ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതൽ പരുങ്ങലിലായി. നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Read also: മുംബൈ നേടിയത് അർഹിച്ച വിജയം: വിശദീകരിച്ച് സ്റ്റാറേ

0/5 (0 Reviews)

Leave a Comment