ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കെല്ലാം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് (kerala blasters football club) സ്വന്തമാക്കിയത്. ജർമൻ ഇൻഫ്ളുവൻസറായ ഫിയാഗോ ട്വിറ്ററിലൂടെ നടത്തിയ ഫിയാഗോ ഫാൻസ് കപ്പിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സാണ് (kerala blasters fans) വിജയിച്ചത്. ട്വിറ്റർ പോളിങ്ങിലൂടെ നടത്തിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് കീഴടക്കിയതെന്നത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു.
ഫുട്ബോൾ ടൂർണമെന്റിന്റെ ഫോർമാറ്റിൽ തന്നെ നടത്തിയ ഫിയാഗോ ഫാൻസ് കപ്പിന്റെ ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സും (kerala blasters football club) ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ നടന്നത്. ഇരുപത്തിനാലു മണിക്കൂർ നീണ്ട വോട്ടെടുപ്പിൽ ലീഡ് നില പലപ്പോഴും മാറി മറിഞ്ഞിരുന്നു. ഒരു ലക്ഷത്തിലധികം പേർ വോട്ടു ചെയ്ത പോളിങ്ങിൽ 50.3 ശതമാനം വോട്ടുകൾ നേടി നേരിയ ലീഡിലാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒഫീഷ്യൽ പേജ് ഇടപെട്ടിട്ടും ബ്ലാസ്റ്റേഴ്സ് ആരാധകരെ കീഴടക്കാൻ കഴിഞ്ഞില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ലോകമെമ്പാടും ആരാധകരുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ ട്വിറ്റർ പേജിലൂടെ മൂന്നു തവണയാണ് വോട്ടു ചെയ്യാൻ വേണ്ടി ആരാധകരോട് അഭ്യർത്ഥന നടത്തിയത്. എന്നാൽ അതിനൊന്നും ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാനായില്ല.
Fiago Fans Cup: FINAL 🏆
— 𝗙𝗜𝗔𝗚𝗢 (@fiago7) October 10, 2024
Which club has the better fans? 🏟️
കേരള ബ്ലാസ്റ്റേഴ്സ് (kerala blasters football club) ഒഫീഷ്യൽ അക്കൗണ്ടും രണ്ടു തവണ വോട്ട് അഭ്യർത്ഥിച്ച് പോസ്റ്റ് ചെയ്തിരുന്നു. അതിനു പുറമെ ആരാധകരും ടീമിനായി വലിയ രീതിയിൽ പിന്തുണ നൽകി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് വിജയം കേരള ബ്ലാസ്റ്റേഴ്സിന് നൽകിയത്. ലോകഫുട്ബോളിലെ തന്നെ വമ്പൻ ക്ലബുകളിലൊന്നിനെ കീഴടക്കിയതോടെ ആഗോളതലത്തിലും കേരള ബ്ലാസ്റ്റേഴ്സ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
kerala blasters fan club
ഫൈനലിനു ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ ബ്ലാസ്റ്റേഴ്സിനു അഭിനന്ദനം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫാൻസാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് അവർ പോസ്റ്റിലൂടെ സമ്മതിക്കുന്നു. ഇന്റർനാഷണൽ ബ്രേക്ക് കാരണം ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഇല്ലാതിരിക്കുന്ന സമയത്ത് ആരാധകരിൽ ആവേശമുണ്ടാക്കാൻ ഇതിനു കഴിഞ്ഞുവെന്നതിൽ യാതൊരു സംശയവുമില്ല.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.