Kerala Blasters first ISL match is coming soon: കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.ഡ്യൂറൻഡ് കപ്പിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇനി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ് 23 ആം തീയതിയാണ് മത്സരം നടക്കുക.
ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 13 ആം തീയതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെത് ആവില്ല. മറിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം വരിക സെപ്റ്റംബർ പതിനഞ്ചാം തീയതി അതല്ലെങ്കിൽ സെപ്റ്റംബർ 16ആം തിയ്യതിയോ ആയിരിക്കും. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുക.
സെപ്റ്റംബർ പതിനഞ്ചാം തീയതി തിരുവോണ ദിവസമാണ്. അന്ന് മത്സരം നടക്കുകയും ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്യുകയാണെങ്കിൽ അത് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു തിരുവോണ സമ്മാനം തന്നെയായിരിക്കും. തീയതി ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ ഉള്ളത്. ഇത്തവണ വലിയ പ്രതീക്ഷകളോടെ തന്നെയാണ് ആരാധകർ ഇന്ത്യൻ സൂപ്പർ ലീഗിനെ സമീപിക്കുന്നത്.ചില പ്രധാനപ്പെട്ട മാറ്റങ്ങൾ ഇപ്പോൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
Kerala Blasters first ISL match is coming soon
🚨🎖️ Kerala Blasters first ISL match is likely to be on 15th or 16th September in Kochi. 🏟️ @zillizsng #KBFC pic.twitter.com/XHEUI4ppwk
— KBFC XTRA (@kbfcxtra) August 20, 2024
പുതിയ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ വന്നിട്ടുണ്ട്. അദ്ദേഹത്തിന് ഐഎസ്എല്ലിൽ എത്രത്തോളം ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. ആക്രമണ ശൈലി പുറത്തെടുക്കുന്ന പരിശീലകനാണ് സ്റ്റാറെ.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കൂടുതൽ ആക്രമണങ്ങൾ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാവും എന്നുള്ളത് വ്യക്തമല്ല.ഐഎസ്എൽ ഇതുവരെ ഔദ്യോഗികമായി കൊണ്ട് ഫിക്സ്ച്ചർ പുറത്ത് വിട്ടിട്ടില്ല.ഉടനെ തന്നെ അത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആദ്യമത്സരം സെപ്റ്റംബർ 13 ആം തീയതിയാണ് എന്നുള്ളത് അവർ സ്ഥിരീകരിച്ചിരുന്നു.പക്ഷേ ഏതൊക്കെ ക്ലബ്ബുകളാണ് ഏറ്റുമുട്ടുന്നത് എന്നത് അവർ വെളിപ്പെടുത്തിയിരുന്നില്ല. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രം നമുക്ക് ലഭ്യമായേക്കും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.