Kerala blasters match: കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടു. എന്നാൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഏകദേശം 25000 ത്തോളം ആരാധകരായിരുന്നു മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ആദ്യം മത്സരത്തിലും മോശമായിരുന്നില്ല.
അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളാണ് (kerala blasters away matches). ഈ രണ്ട് മത്സരങ്ങളും വീക്ഷിക്കാൻ ഒരുകൂട്ടം ആരാധകർ എത്തിയിരുന്നു.എവേ മൈതാനത്ത് പോലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മഞ്ഞപ്പടയുടെയും സാന്നിധ്യം നമുക്ക് കാണാൻ കഴിയും. കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുക എന്നുള്ളത് തന്നെ എതിർ താരങ്ങൾക്ക് ഒരു പേടിസ്വപ്നമായ കാര്യമാണ്. അത്രയും മികച്ച രീതിയിലുള്ള ഒരു അന്തരീക്ഷമാണ് ആരാധകർ ഉണ്ടാക്കിയെടുക്കാറുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ആരാധകർക്ക് ലഭിക്കുന്ന പ്രശംസകളും പിന്തുണകളും ഏറെയാണ്. പരിശീലകനായ സ്റ്റാറേ കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകർ സൃഷ്ടിക്കുന്ന അന്തരീക്ഷവും അവരുടെ ഊർജ്ജവും അസാമാന്യമാണ് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 15 വർഷത്തോളം താൻ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഇതുപോലെയൊരു ആരാധകരെ കണ്ടിട്ടില്ല എന്നുമാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘ എല്ലാ ക്ലബ്ബുകൾക്കും അവരുടേതായ ആരാധകർ ഉണ്ട് എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ശരിക്കും അതിശയിപ്പിക്കുന്നവരാണ്. 15 വർഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്.അതിന്റെ അനുഭവത്തിൽ പറയുകയാണ്,കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഊർജ്ജവും അവർ സൃഷ്ടിക്കുന്ന അന്തരീക്ഷവും സമാനതകൾ ഇല്ലാത്തതാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Kerala blasters match
ഇനി വലിയ ഒരു ഇടവേളയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. അതിനുശേഷം മറ്റൊരു എവേ മത്സരം കൂടി ക്ലബ്ബ് കളിക്കും. എതിരാളികൾ മുഹമ്മദൻ എസ്സിയാണ്.അതിനുശേഷം ഹോം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ (bengaluru fc kerala blasters fc). ഒക്ടോബർ ഇരുപതാം തീയതിയാണ് മുഹമ്മദൻ എസ്സിയെ നേരിടുകയെങ്കിൽ ഒക്ടോബർ 25 തീയതിയാണ് ബംഗളൂരുവിനെതിരെ കളിക്കുക.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.