മൈക്കൽ സ്റ്റാറെയുടെ കീഴിലുള്ള ആദ്യത്തെ സീസൺ പകുതിയോളം പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) ആഗ്രഹിച്ചത് പോലെയല്ല സംഭവിക്കുന്നത്. പത്ത് മാത്സര്യങ്ങളിൽ നിന്നും മൂന്നു ജയം മാത്രം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. നിലവിലെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ മൂന്നു സീസണുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിക്കില്ലെന്നുറപ്പാണ്.(kerala blasters match)
ടീം മോശം ഫോമിലാണെങ്കിലും പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയെ (kerala blasters coach) ആരാധകരൊന്നും വിമർശിക്കുന്നില്ല. സാധാരണ ഇത്രയും മോശം ഫോമിലേക്ക് പോകുമ്പോൾ പരിശീലകനെ പുറത്താക്കാനുള്ള സമ്മർദ്ദം ഉണ്ടാകേണ്ടതാണ്. എന്നാൽ സ്റ്റാറെയുടെ പദ്ധതികളല്ല, മറിച്ച് ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോട്ടടിപ്പിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.
Noah Sadaoui “I think we are going in right direction, I felt that individual mistakes is biggest issue.” #KBFC pic.twitter.com/2X5yggo8Vc
— KBFC XTRA (@kbfcxtra) December 5, 2024
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം നോഹ സദോയിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. “ഞങ്ങൾ ശരിയായ ദിശയിലാണു പോകുന്നത്. എന്നാൽ വ്യക്തിഗതഗ പിഴവുകളാണ് വലിയ പ്രശ്‌നമെന്ന് ഞാൻ കരുതുന്നു.” കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഫോമിനെക്കുറിച്ച് ചോദിച്ചപ്പോൾ നോഹ സദോയിയുടെ മറുപടി ഇങ്ങിനെയായിരുന്നു.
kerala blasters match
നോഹ സദോയിയുടെ വിലയിരുത്തൽ ശരിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ സീസണിൽ കളിച്ച ആറോളം മത്സരങ്ങളിലാണ് വ്യക്തിഗത പിഴവുകൾ കാരണം കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) പോയിന്റുകൾ നഷ്‌ടമാക്കിയത്. അതിൽ തന്നെ ഭൂരിഭാഗം മത്സരങ്ങളിലും പിഴവുകൾ വരുത്തിയത് ഗോൾകീപ്പർമാരായ സച്ചിൻ സുരേഷും സോം കുമാറും ആയിരുന്നു.
പരിചയസമ്പന്നരായ ഗോൾകീപ്പർമാരെ സ്വന്തമാക്കുന്നതിനു പകരം ഇരുപത്തിമൂന്നും പത്തൊമ്പതും വയസുള്ള രണ്ടു ഗോൾകീപ്പർമാരെ ആശ്രയിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ (kerala blasters) നീക്കമാണ് ഈ സീസണിൽ വലിയ തിരിച്ചടി നൽകിയിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിലവിലെ സാഹചര്യങ്ങൾ മാറ്റാനുള്ള നീക്കങ്ങൾ ക്ലബ് നേതൃത്വം നടത്തുമെന്നാണ് പ്രതീക്ഷ.