കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു വർഷം ടീമിനൊപ്പം ഉണ്ടായ അദ്ദേഹം കിരീടമൊന്നും നേടിക്കൊടുക്കാതെ തന്നെ ആരാധകരുടെ കണ്ണിലുണ്ണിയായ പരിശീലകനാണ്. പ്രതിസന്ധികളിൽ ടീമിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും എന്നും മുന്നിൽ തന്നെ നിൽക്കുന്ന സ്വഭാവം കൊണ്ടാണ് അദ്ദേഹം ആരാധകരുടെ ഇഷ്‌ടം നേടിയെടുത്തത്. (Kerala blasters new coach)
കഴിഞ്ഞ സീസണോടെ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് ഇവാൻ ക്ലബ് വിടുന്നതും മൈക്കൽ സ്റ്റാറെ എത്തുന്നതും. ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വിടുന്നതിനു മുൻപ് ഐഎസ്എല്ലിൽ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാൻ എത്തില്ലെന്നും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാൻ താൽപര്യമില്ലെന്നും ഇവാൻ പറഞ്ഞിരുന്നു.
💥 Rumor Mill in Kolkata Football! 💥
— football news india (@fni) November 12, 2024
Speculation is buzzing that former Kerala Blasters coach Ivan Vukomanović might be stepping in to replace Andrey Chernyshov as the new head coach of Mohammedan Sporting. [Source: https://t.co/HTmgHGJOpD] ⚽ #Indianfootball
എന്നാൽ ഇവാൻ വുകോമനോവിച്ച് ഐഎസ്എല്ലിലേക്ക് (ISL) തിരിച്ചു വരാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണിൽ ഐഎസ്എല്ലിലേക്ക് വന്ന കൊൽക്കത്ത ക്ലബായ മൊഹമ്മദൻ സ്പോർട്ടിങ് ഇവാൻ വുകോമനോവിച്ചിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് കൊൽക്കത്തയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Kerala blasters new coach
ഈ സീസണിൽ വളരെ മോശം ഫോമിലുള്ള ടീമുകളിൽ ഒന്നാണ് മൊഹമ്മദൻ സ്പോർട്ടിങ്. ഏഴു മത്സരങ്ങൾ കളിച്ച അവർക്ക് ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ(kerala blasters vs east bengal) ഒൻപത് പേരായി ചുരുങ്ങിയിട്ടും വിജയിക്കാൻ കഴിയാതിരുന്നതോടെ പരിശീലകനായ ആന്ദ്രേ ചേർനിഷോവിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ഈ സീസണിൽ ഈസ്റ്റ് ബംഗാൾ (kerala blasters vs east bengal) പരിശീലകനായി ഇവാൻ വുകോമനോവിച്ചിനെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കാതിരിക്കുന്ന അദ്ദേഹം ഐഎസ്എല്ലിലേക്ക് തിരിച്ചു വരുമോയെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും പലരും ഇവാന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്.
Read also: ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വിവാദ പെനാൽറ്റി, പ്രതികരിച്ച് റഫറിയിങ് ഓഫീസർ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.