വിദേശതാരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയേക്കും? കരാർ പുതുക്കുമെന്ന് സൂചനകൾ

kerala blasters new players

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിനെ വിലയിരുത്തുമ്പോൾ ഒരു വിദേശതാരത്തിന്റെ ഫോമിൽ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഭൂരിഭാഗം പേരും ഒഴിവാക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്‌ത ക്വാമേ പെപ്രയാണ് ആ താരം.(kerala blasters new players)

കഴിഞ്ഞ സീസണിൽ പന്തടക്കത്തിലും പാസിംഗ് മികവിലുമെല്ലാം ക്വാമേ പെപ്ര വളരെ മോശമായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒരുപാട് മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയാതിരുന്ന താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സീസണിന്റെ പകുതിയായി താരം ഫോമിലേക്ക് എത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ പരിക്കേറ്റു പുറത്തു പോവുകയും ചെയ്‌തു.

എന്നാൽ മൈക്കൽ സ്റ്റാറെ (Kerala Blasters coach) പരിശീലകനായി എത്തിയതിനു ശേഷം പെപ്രയുടെ കേളീശൈലിയിൽ നല്ല മാറ്റങ്ങളുണ്ടായി. പന്ത് നിയന്ത്രിച്ചു നിർത്തുന്നതിലും പാസിങ്ങിലുമെല്ലാം താരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ സീസണിലെ ചില മത്സരങ്ങളിൽ അടിപതറിപ്പോയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) തിരിച്ചു കൊണ്ടുവരാനുള്ള ആത്മവിശ്വാസം നൽകാനും പെപ്രക്ക് കഴിഞ്ഞിരുന്നു.

യുവതാരമായ പെപ്രയുടെ ഈ മെച്ചപ്പെടൽ കൊണ്ട് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നിലനിർത്താനുള്ള സാധ്യതയുണ്ട്. 2023ൽ രണ്ടു വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സിഇഒയും പെപ്രയുടെ ഏജന്റും റിയാദിൽ വെച്ച് കണ്ടത് ഇതിന്റെ സൂചന നൽകുന്നു.

kerala blasters new players

വെറും ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ള താരമാണ് ക്വാമേ പെപ്ര. കഴിഞ്ഞ സീസണിൽ ആദ്യമായി ഇന്ത്യയിൽ കളിക്കുന്ന താരം ഈ സീസണിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നതിൽ സംശയമില്ല. അടുത്ത സീസണിൽ ഇതിനേക്കാൾ മെച്ചപ്പെടാൻ കഴിയുന്ന താരത്തെ നിലനിർത്തുന്നത് ശരിയായ നീക്കം തന്നെയാണ്. അല്ലെങ്കിൽ മറ്റു ക്ലബുകൾ താരത്തെ റാഞ്ചി, അവർക്ക് വേണ്ടി പെപ്ര മികച്ച പ്രകടനം നടത്തുന്നത് കാണേണ്ടി വരും.

Read Also: ഇവാൻ ആശാന് വീണ്ടും ഓഫർ, എന്തായിരിക്കും പരിശീലകന്റെ നിലപാട്?

Leave a Comment