ഫുട്ബോൾ നിർത്താൻ ആലോചിച്ചിരുന്നു: വെളിപ്പെടുത്തലുമായി അഡ്രിയാൻ ലൂണ

kerala blasters luna

കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) വേണ്ടി ഗംഭീര പ്രകടനം നടത്തിയ സൂപ്പർ താരമാണ് അഡ്രിയാൻ ലൂണ. നിലവിൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. ഈ സീസണിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച് രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹം ഇപ്പോൾ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ക്ലബ്ബിന് വേണ്ടി ആകെ 68 മത്സരങ്ങളാണ് അഡ്രിയാൻ ലൂണ ഇതുവരെ കളിച്ചിട്ടുള്ളത്. (kerala blasters luna)

അതിൽ നിന്നായി 15 ഗോളുകളും 22 അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) ഇതിഹാസങ്ങളുടെ പട്ടികയിൽ ഇതിനോടകം തന്നെ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടു വർഷങ്ങൾക്കു മുൻപ് ഈ താരത്തിന് വളരെയധികം കഠിനമായ ഒരു സമയമായിരുന്നു. അദ്ദേഹത്തിന്റെ മകളെ അദ്ദേഹത്തിന് നഷ്ടപ്പെടുകയായിരുന്നു. രോഗം ബാധിച്ചുകൊണ്ട് താരത്തിന്റെ മകൾ ഈ ലോകത്തോട് വിട പറയുകയായിരുന്നു.

ആ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ഇപ്പോൾ ലൂണ തന്റെ പോഡ്കാസ്റ്റിൽ സംസാരിച്ചിട്ടുണ്ട്. അതായത് അന്ന് ഫുട്ബോൾ അവസാനിപ്പിക്കാൻ വരെ താൻ ആലോചിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ ഫുട്ബോളാണ് തനിക്ക് സന്തോഷം നൽകുന്നതെന്ന് മനസ്സിലാക്കി താൻ തുടരാൻ തീരുമാനിക്കുകയായിരുന്നു എന്നും (Luna Kerala blasters) ലൂണ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.

‘ രണ്ട് വർഷങ്ങൾക്കു മുൻപ് എന്റെ മകളെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു.അത് വളരെയധികം വേദനാജനകമായിരുന്നു.അന്ന് ഫുട്ബോൾ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിരുന്നു.പക്ഷേ ഫുട്ബോളാണ് എന്നെ സന്തോഷിപ്പിക്കുന്നത് എന്നുള്ള കാര്യം ഞാൻ മനസ്സിലാക്കി. അങ്ങനെ ഞാൻ ഇത് തുടരാൻ തീരുമാനിക്കുകയായിരുന്നു ” ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ (Kerala blasters captain) പറഞ്ഞിട്ടുള്ളത്.

ഇപ്പോഴും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണയാണ്.കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ നഷ്ടപ്പെടും എന്നുള്ള റൂമറുകൾ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയിരുന്നത്.

Read also: കേരളത്തിലുള്ളവരെ ഒരുപാട് സ്നേഹിക്കുന്നു, വളരെക്കാലം ടീമിനൊപ്പം തുടരാൻ ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ

0/5 (0 Reviews)

Leave a Comment