ദിമിത്രിയോസിന്റെ റെക്കോർഡിനൊപ്പമെത്തി, കേരള ബ്ലാസ്റ്റേഴ്‌സിൽ ഉജ്ജ്വല തുടക്കം കുറിച്ച് ജിമിനസ്

Kerala blasters

ഐഎസ്എല്ലിന്റെ (ISL) ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും പുതിയ സ്‌ട്രൈക്കറായ ജീസസ് ജിമിനസിന്റെ ഫോം ആരാധകർക്ക് പ്രതീക്ഷയാണ്. ഏഷ്യയിൽ തന്നെ ആദ്യമായാണ് കളിക്കുന്നതെങ്കിലും സാഹചര്യങ്ങളുമായി വേഗത്തിൽ ഇണങ്ങിച്ചേർന്നുവെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ സ്‌പാനിഷ്‌ താരം നടത്തുന്നത്.

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters)സ്വന്തമാക്കുന്നത്. അതുകൊണ്ടു തന്നെ പ്രീ സീസൺ മത്സരങ്ങളിലും ഡ്യൂറൻഡ് കപ്പിലും (Durand cup) താരം ഉണ്ടായിരുന്നില്ല. എന്നാൽ അതൊന്നും യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തന്റെ ഗോളടി മികവ് കൊണ്ട് ഓരോ മത്സരങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സീസണിലിതു വരെ ബ്ലാസ്റ്റേഴ്‌സിനായി എട്ടു മത്സരങ്ങളിലാണ് ജീസസ് ജിമിനസ് കളിച്ചിട്ടുള്ളത്. ഐഎസ്എല്ലിലെ ആദ്യ സീസണായിട്ടു പോലും ഇത്രയും മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും ഒരു അസിസ്റ്റും ജിമിനസ് സ്വന്തമാക്കി. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) ടോപ് സ്കോററായ താരം ഐഎസ്എല്ലിലെ ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

kerala blasters players

കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്‌സിക്കെതിരെ ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ ഒരു റെക്കോർഡിനൊപ്പം എത്താനും ജിമിനസിനു കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) വേണ്ടി ഗോൾ നേടിയ താരമെന്ന നേട്ടത്തിനൊപ്പമാണ് സ്‌പാനിഷ്‌ താരം എത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും ജിമിനസ് ഉൾപ്പെടെ പല താരങ്ങളും മികച്ച ഫോമിലാണ്. വ്യക്തിപരമായ പിഴവുകളാണ് ടീമിന് പലപ്പോഴും തിരിച്ചടി നൽകിയത്. ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോൾ എല്ലാ താരങ്ങൾക്കും തിരിച്ചു വരാൻ കഴിയുമെന്നതിനാൽ ബ്ലാസ്റ്റേഴ്‌സും തിരിച്ചു വരുമെന്ന പ്രതീക്ഷ ആരാധകർക്ക് ഇപ്പോഴുമുണ്ട്.

Read also: അടുത്ത സീസൺ ഐഎസ്എല്ലിൽ വീഡിയോ റഫറിയിങ്ങുണ്ടാകും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തുന്ന പ്രതിഷേധം ഫലം കാണുന്നു

Leave a Comment