ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ചെയ്ത ചിത്രമായിരുന്നു ‘കിഷ്കിന്ധാ കാണ്ഡം’. ഓണം റിലീസായി സെപ്റ്റംബർ 12ന് പുറത്തെത്തിയ ചിത്രം ബ്ലോക് ബസ്‌റ്റർ വിജയം തന്നെയാണ് നേടിയത്. ചിത്രം നവംബർ 19 ന് ഒടിടിയിലേക്ക് എത്തുകയാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ഡിസ്‌നി പ്ലസ് (Disney hotstar) ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം എത്തുക.
ആസിഫ് അലിയുടെ ആദ്യ 50 കോടി സിനിമ കൂടിയായിരുന്നു കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് സംവിധാനം ചെയ്ത ചിത്രംകൂടിയാണിത്. ടോവിനോ നായകനായ അജയന്റെ രണ്ടാം മോഷണം, ആന്റണി പേപ്പേ നായകനായ കൊണ്ടൽ എന്നീ ചിത്രങ്ങൾക്കിടയിലും മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
new ott release movies malayalam 2024
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് കിഷ്കിന്ധാ കാണ്ഡം നിർമിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവധരിപ്പിച്ചിരിക്കുന്നത്.ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Read also: കാലിബറുള്ള നടനായിരുന്നു അദ്ദേഹം; ഇന്നത്തെ തലമുറയോട് ബഹുമാനം തോന്നുന്നു: ഉർവശി