Kerala Blasters scored most goals in group stage of Durand Cup 2024: കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഡ്യൂറൻഡ് കപ്പിൽ വളരെ മികവാർന്ന പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആകെ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. അതിൽ രണ്ട് വിജയവും ഒരു സമനിലയും നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. ഗോൾ ശരാശരിയുടെ കാര്യത്തിൽ മുൻപിലായ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്ലാസ്റ്റേഴ്സിൽ വന്നുചേർന്നിട്ടുണ്ട്. അതായത് ഈ ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളെയും പിന്തള്ളി കൊണ്ടാണ് ഗോളടിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
Kerala Blasters scored most goals in group stage of Durand Cup 2024
16 ഗോളുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ആദ്യം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 8 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ഒരു ഗോളാണ് നേടിയത്. അതിനുശേഷം സിഐഎസ്എഫിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയത് 7 ഗോളുകളാണ്. എങ്ങനെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായി 16 ഗോളുകൾ ക്ലബ്ബ് പൂർത്തിയാക്കിയത്.
രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. അവർ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായി 11 ഗോളുകളാണ് നേടിയിട്ടുള്ളത്. ബംഗളൂരു എഫ്സി 10 ഗോളുകളാണ് നേടിയിട്ടുള്ളത്.7 ഗോളുകൾ നേടിയ ഒരുപാട് ക്ലബ്ബുകൾ ഉണ്ട്.അതിലൊന്ന് മോഹൻ ബഗാൻ തന്നെയാണ്.പക്ഷേ അവരുടെ മൂന്നാമത്തെ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
📊 Kerala Blasters scored most goals in group stage of Durand Cup 2024. 🔝 #KBFC pic.twitter.com/YH5pwZnDCP
— KBFC XTRA (@kbfcxtra) August 18, 2024
ഇത് സന്തോഷം നൽകുന്ന ഒരു കാര്യമാണെങ്കിലും ഇതിനൊന്നും വലിയ പ്രസക്തിയില്ല.കാരണം പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കാൻ പോകുന്നതേയുള്ളൂ.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ഓഗസ്റ്റ് 23 ആം തീയതിയാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടുപോകണമെങ്കിൽ ഈ ചിരവൈരികളെ പരാജയപ്പെടുത്തേണ്ടതുണ്ട്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.