Kerala by-elections: വരാൻ പോകുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മായാത്ത മഷി ആണ് വോട്ടിംഗ് സമയത് ഉപയോഗിക്കുന്നത്. ജൂലൈ 30 നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ പുറപ്പെടുവിച്ചിട്ടുള്ള ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാൽ, പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ ഇടതു കൈയിലെ ചൂണ്ടുവിരൽ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടണം.
Kerala by-elections
ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം മുൻകൂട്ടി ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല . ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു. Bangladesh student riot 1super