Kerala Will Get Heavy Rainfall In Upcoming Days: കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും രാത്രിയിലും വിവിധ ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട ,എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴ തുടരുകയാണ്. എന്നാൽ എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ,കണ്ണൂർ കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ജില്ലകളിലൊന്നും റെഡ് ഓറഞ്ച് അലർട്ടുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒറ്റപ്പെട്ട മഴയാണ് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിനാൽ ഇനി വരും ദിവസങ്ങളിൽ മഴ ശക്തി പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകളിൽ കാണാൻ കഴിയുന്നത്. കേരള, തമിഴ്നാട് തീരങ്ങളിൽ രാത്രി 11: 30 വരെ കളളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു.
അതിനാൽ ഈ പ്രദേശങ്ങളിലെ തീരദേശവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും
അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പ്രത്യേക തടസ്സം ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നുള്ള നിർദ്ദേശം. എന്നാൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേരള കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.