കേരള ബ്ലാസ്റ്റേഴ്‌സ്(kerala blasters) മധ്യനിര താരമായ വിബിൻ മോഹനനെ കുറിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐഎം വിജയൻ കഴിഞ്ഞ സീസണിനിടെ പറഞ്ഞത് ദേശീയ ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കാനുള്ള കഴിവ് താരത്തിനുണ്ടെന്നാണ്. എത്രയും പെട്ടന്ന് വിബിൻ മോഹനനെ ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ സീസണിനിടെ ഐഎം വിജയൻ ആവശ്യപ്പെട്ടിരുന്നു.
ഇവാൻ വുകോമനോവിച്ചിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ (kerala blasters) അരങ്ങേറ്റം കുറിച്ച വിബിൻ മോഹനൻ വളരെ പെട്ടന്നു തന്നെ ടീമിലെ സ്ഥിര സാന്നിധ്യമായി. കഴിഞ്ഞ സീസണിൽ ജീക്സൺ സിങ്ങിനേറ്റ പരിക്കിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത് കൃത്യമായി മുതലെടുക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ മൈക്കൽ സ്റ്റാറെയുടെ വിശ്വസ്‌തനായ കളിക്കാരിലൊരാളാണ് വിബിൻ മോഹനൻ.
79.4% – @KeralaBlasters' Vibin Mohanan has a long pass accuracy rate of 79.4% in the ongoing @IndSuperLeague season, the highest by any Indian player and third highest overall (min. 20 long pass attempts) after Mourtada Fall (86.4%) and Hugo Boumous (85.7%). Adept. #ISL pic.twitter.com/UrxhobXOWP
— OptaJeev (@OptaJeev) October 8, 2024
വിബിൻ മോഹനന്റെ കഴിവുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഐഎസ്എല്ലിന്റെ ഈ സീസണിൽ ഏറ്റവുമധികം ലോങ്ങ് പാസിംഗ് കൃത്യതയുള്ള താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ. 79.4 ശതമാനം ലോങ്ങ് പാസുകളും കൃത്യമായി പൂർത്തിയാക്കിയ വിബിൻ ഇക്കാര്യത്തിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ്.
kerela blasters players ball passing
ഐഎസ്എല്ലിലെ(ISL) മുഴുവൻ താരങ്ങളെയും എടുത്തു നോക്കിയാൽ വിബിനു മുന്നിൽ രണ്ടു വിദേശതാരങ്ങൾ മാത്രമേയുള്ളൂ. ഒഡിഷ എഫ്‌സി ഡിഫൻഡർ മൗർത്താഡ ഫാൾ, ഒഡിഷയുടെ തന്നെ മിഡ്‌ഫീൽഡർ ഹ്യൂഗോ ബൗമസ് എന്നിവരാണത്. യഥാക്രമം 86.4 ശതമാനവും 85.7 ശതമാനവുമാണ് ഈ താരങ്ങളുടെലോങ്ങ് പാസിംഗ് കൃത്യത.
ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയുന്ന പ്രതിഭയുള്ള ഒരു താരമാണ് വിബിൻ മോഹനനെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യനിരയെ അച്ചടക്കത്തോടെ കൊണ്ടുപോകാൻ താരം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ വിബിന്റെ ഈ പ്രകടനം കാരണം താരത്തെ റാഞ്ചാൻ മറ്റുള്ള ഐഎസ്എൽ ക്ലബുകൾ ശ്രമിക്കുമെന്നതിൽ സംശയമില്ല.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.