Kwame Peprah About Titles In Competitions: കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ 10 ഐഎസ്എൽ സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ ഒരു കിരീടം പോലും നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.മൂന്ന് ഐഎസ്എൽ ഫൈനലുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. ഡ്യൂറൻഡ് കപ്പ്,സൂപ്പർ കപ്പ് തുടങ്ങിയ കോമ്പറ്റീഷനുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കാറുണ്ട്. എന്നാൽ കിരീടങ്ങൾ ഒന്നും തന്നെ നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.
പലപ്പോഴും ഡ്യൂറൻഡ് കപ്പിനും സൂപ്പർ കപ്പിനും വലിയ പ്രാധാന്യമൊന്നും ക്ലബ്ബ് നൽകാറില്ല. എന്നാൽ ഇത്തവണ അങ്ങനെയല്ല. ഡ്യൂറൻഡ് കപ്പിന് വലിയ പ്രാധാന്യം നൽകുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥനായ നിഖിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിന്റെ മൊറോക്കൻ സൂപ്പർ താരമായ നോഹ് സദോയിയും ഇക്കാര്യത്തിൽ ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. ഏത് കോമ്പറ്റീഷൻ ആണെങ്കിലും ആ കിരീടം നേടാനുള്ള ഒരു മെന്റാലിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് എന്നായിരുന്നു നോഹ് പറഞ്ഞിരുന്നത്.എല്ലാ കോമ്പറ്റീഷനുകളെയും കേരള ബ്ലാസ്റ്റേഴ്സ് ഗൗരവമായ രൂപത്തിൽ പരിഗണിക്കുന്നുണ്ട് എന്നത് ഇതിലൂടെ വ്യക്തമായിരുന്നു.
Kwame Peprah 🗣️ “This season we are all looking forward to grabbing a title in any competition we go.” #KBFC pic.twitter.com/2TEoVHk5VJ
— KBFC XTRA (@kbfcxtra) August 5, 2024
Kwame Peprah About Titles In Competitions
സൂപ്പർ സ്ട്രൈക്കർ ക്വാമെ പെപ്രയും ഇത് തന്നെയാണ് ആവർത്തിച്ചിട്ടുള്ളത്. അതായത് കോമ്പറ്റീഷൻ ഏതായാലും ആ കിരീടം നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഏതെങ്കിലും ഒരു കിരീടം നേടിക്കൊണ്ട് കിരീടവരൾച്ചക്ക് വിരാമം ഇടുക എന്ന ലക്ഷ്യമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബ്ലാസ്റ്റേഴ്സും ഒഴികെ എല്ലാ ക്ലബ്ബുകളും ഏതെങ്കിലും ഒക്കെ കിരീടം നേടിയിട്ടുണ്ട്. കിരീടം ഇല്ലാത്തവർ എന്ന ചീത്ത പേരുമാറ്റാൻ സ്റ്റാറേക്ക് കീഴിൽ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡ്യൂറൻഡ് കപ്പിൽ അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിന്റെ തൊട്ടരികിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നു. എന്നാൽ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. ഇനി അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞാൽ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ ക്ലബ്ബിന് സാധിച്ചേക്കും. വരുന്ന ശനിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ്നെതിരെ കളിക്കുക.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.