സിനിമ താരങ്ങളെ പോലെ തന്നെ മൂല്യമുള്ള സംവിധായകനായി ലോകേഷ് കനഗരാജ് മാറിക്കഴിഞ്ഞു. ബോക്സ്ഓഫീസിൽ വലിയ വിജയമായിരുന്നു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ (LCU) ഇറങ്ങിയ സിനിമകളെല്ലാം നേടിയത്. മാത്രമല്ല എൽസിയുവിലെ ഓരോ കഥാപാത്രങ്ങൾക്കും അന്യായ ഫാൻബോസും ഉണ്ട്. കൈതി, വിക്രം, ലിയോ എന്നിവയാണ് എൽസിയൂ വിൽ ഇറങ്ങിയ ചിത്രങ്ങൾ. ഇനി മൂന്ന് സിനിമകൾ കൂടി എൽസിയുവിൽ വരാനുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എൽസിയുവിൽ അടുത്തിറങ്ങാൻ പോകുന്ന ചിത്രം കൈതിയുടെ രണ്ടാം ഭാഗമായിരിക്കും. വിക്രം ചിത്രത്തിലെ സൂര്യ അവതരിപ്പിച്ച കഥ പത്രമായിരുന്നു റോളക്സ്. ഈ കഥാപാത്രത്തിനായി മറ്റൊരു സിനിമകൂടി ചെയ്യും. എൽസിയുവിലെ അവസാന ചിത്രം വിക്രം 2 ആയിരിക്കും. വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ലിയോ 2 കൂടി ചെയ്തേനെ എന്ന് ലോകേഷ് പറഞ്ഞു.
നിലവിൽ കൈതി 2 വിന്റെ എഴുത്ത് കഴിഞ്ഞു. മുഴുവൻ ടീമും വലിയ ആകാംക്ഷയിലാണേന്നും കൈതി തനിക്ക് ഹോം ഗ്രൗണ്ട് പോലെയാണ്ണെന്നും ലോകേഷ് പറയുന്നു. കൈതിയിൽ നിന്നായിരുന്നു എല്ലാത്തിനും തുടക്കം. ദില്ലി എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണേന്നും അമാനുഷികമായ കഴിവുകളൊന്നും എന്റെ നായകൻമാർക്ക് ഇല്ലെന്നും അവർ സാധാരണ മനുഷ്യരാണെന്നും ലോകേഷ് പറയുന്നു.
lcu upcoming movie
എൽസിയുവിലെ ആദ്യ ചിത്രം കൈതിയായിരുന്നു. കാർത്തിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തിൽ വില്ലനായി വന്ന അർജുൻ ദാസും ഏറെ ശ്രദ്ധ നേടിയിരുന്നു. ശേഷമാണ് കമൽഹാസനെ പ്രധാന കഥാപാത്രമാക്കി വിക്രം എത്തിയത്. അതിനു ശേഷമാണ് വിജയ്യെ കേന്ദ്ര കഥാപാത്രമാക്കി ലിയോ എത്തിയത്.
Read also: ദളപതി റീമേക്ക് ചെയ്താൽ രജിനിയായി അഭിനയിക്കാൻ ഈ നടൻ മതിയെന്ന് ദുൽഖർ