luna in kerala blasters: കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലും മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന സൂപ്പർ താരമാണ് അഡ്രിയാൻ ലൂണ.കഴിഞ്ഞ സീസണിന്റെ ആദ്യത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയപ്പോൾ അതിൽ വലിയ പങ്കുവഹിക്കാൻ ഈ നായകന് കഴിഞ്ഞിരുന്നു. പിന്നീട് പരിക്ക് മൂലം ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമാവുകയും ചെയ്തു.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റുകയും ചെയ്തു.
അഡ്രിയാൻ ലൂണ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെ കൈവിടാൻ ക്ലബ്ബ് ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കുകയായിരുന്നു.താരം ഇനിയും കുറച്ചുകാലം ബ്ലാസ്റ്റേഴ്സിൽ തന്നെ ഉണ്ടാകും എന്നത് ഇതോടുകൂടി ഉറപ്പായിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താരം തന്നെയാണ് അഡ്രിയാൻ ലൂണ.നിലവിൽ ഡ്യൂറൻഡ് കപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്.
ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ഒരിക്കൽ കൂടി ലൂണയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ലൂണ ഒരു പോരാളിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാ ടീമുകൾക്കും ലൂണയെ പോലെയുള്ള ഒരു താരത്തെ ആവശ്യമാണെന്നും എന്തെന്നാൽ അവസാനത്തിൽ അവരാണ് വ്യത്യാസം സൃഷ്ടിക്കുക എന്നും സ്കിൻകിസ് പറഞ്ഞിട്ടുണ്ട്.പുതുതായി നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Karolis Skinkys 🗣️ “Luna is fighter, every club needS fighters because at the end this is difference between good teams & top team. So obviously we really wanted Luna to stay & I'm happy that he showed same intentions. The respect he has around the team is huge.” #KBFC pic.twitter.com/tirvLjwq8J
— KBFC XTRA (@kbfcxtra) August 9, 2024
luna in kerala blasters
ലൂണ ഒരു പോരാളിയാണ്.എല്ലാ ക്ലബ്ബുകൾക്കും ഇത്തരത്തിലുള്ള പോരാളികളെ ആവശ്യമുണ്ട്.കാരണം നല്ല ടീമുകൾക്കിടയിലും ടോപ്പ് ടീമുകൾക്കിടയിലും വ്യത്യാസം സൃഷ്ടിക്കുക ഇത്തരത്തിലുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ലൂണ എന്തായാലും ക്ലബ്ബിൽ തന്നെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതേ ഇന്റൻഷൻ തന്നെ അദ്ദേഹം ഇപ്പോഴും തുടരുന്നതിലും ഞാൻ ഹാപ്പിയാണ്. ടീമിനകത്ത് അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമാനം വളരെ വലുതാണ്,ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പിൽ രണ്ടു മത്സരങ്ങളാണ് കളിച്ചു കഴിഞ്ഞിട്ടുള്ളത്. ഒരു വിജയവും ഒരു സമനിലയുമാണ് ഫലം.ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും.അഡ്രിയാൻ ലൂണ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്.
Read also: ഞാനാണ് ക്ഷണിച്ചത്, അദ്ദേഹമെന്റെ വിങ് മാൻ: അസിസ്റ്റന്റ് പരിശീലകനെ കുറിച്ച് സ്റ്റാറെ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.