Madonna latest photos: ഫോട്ടോ ഷൂട്ടിന്റെ മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മിക്കപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാലിപ്പോൾ വിമർശകരുടെ വായടപ്പിക്കുംവിധം അതിമനോഹരമായ ഫോട്ടോകൾ പങ്കുവയ്ക്കുകയാണ് താരം.
ഇതിഹാസ കഥകളിലെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് മഡോണ പങ്കുവച്ചത്. ക്രീം നിറത്തിലുള്ള ബ്ലൗസും സ്കേർട്ടുമാണ് മഡോണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ വർക്കുകളും പച്ച കല്ലുകളും തുന്നിച്ചേർത്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ വശങ്ങളങ്ങളിൽ ചുവപ്പും ഗോൾഡനും വർക്കുള്ള ഷോൾ സ്റ്റൈൽ ചെയ്തിട്ടുണ്ട്.
ഹെവി ആക്സസറീസാണ്. ചുവപ്പും വെള്ളയും കല്ലുകൾ പതിച്ച നെക്ലസും ഹെവി ജിമിക്കിയും കല്ലുകൾ പതിച്ച നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. കമ്മലിനോടുള്ള ചേർത്തുള്ള വലിയ റിങ് മൂക്കുത്തിയാണ്.
വസ്ത്രത്തിനിണങ്ങുന്നതാണ് കല്ലുകൾ പതിച്ച വളയും മോതിരവും. മിനിമം മേക്കപ്പാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
Madonna latest photos
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നിങ്ങളെ കണ്ടാൽ ഒരു മഹാറാണിയെ പോലെയുണ്ട്. ഒരു കിരീടം കൂടി ഉണ്ടെങ്കിൽ നല്ലതാണ്. നിങ്ങൾ അത് അർഹിക്കുന്നുണ്ട്.’- എന്നാണ് ചിത്രങ്ങൾക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. മനോഹരം മഡോണ എന്നിങ്ങനെയുള്ള കമൻ്റുകളും എത്തി.
Read also: ദേശീയ ചലച്ചിത്ര അവാർഡ്; ഫൈനൽ മത്സരം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിൽ.. ഉറ്റുനോക്കി ആരാധകർ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.