Malayalam Astrology Updates: ഒരു വ്യക്തിയുടെ ഉയർച്ചയെ സ്വാധീനിക്കുന്നതിലെ പ്രധാന ഘടകമാണ് ജന്മനക്ഷത്രം. ഇതാണ് ജ്യോതിഷം പറയുന്നത്. എന്നാൽ ജനനസമയമാനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. ഈ അഞ്ചുനാളുകാർ ഐശ്വര്യാപ്രദമായ ജീവിതം നയിക്കുന്നവരായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാരുടെ ജനനം സിംഹം പ്രതീകമായുളള ചിങ്ങം രാശിയിലാണ്. ഇവർ നേതൃത്വപദവിയിൽ എത്തുന്നവരും ഭരണശേഷി ഉള്ളവരുമാണ്. ബുദ്ധി കൂർമതയുള്ള ഇവർ ഉചിത തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മിടുക്കരുമായിരിക്കും. കുടുംബത്തിൽ ഒരു പ്രധാന തീരുമാനമെടുക്കാൻ തക്ക പ്രാപ്തിയുള്ളവരാണ്. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും രൂപഭംഗിയുള്ളവരും യാത്രാപ്രിയരുമായിരിക്കും ഇക്കൂട്ടർ.
ഉത്രം
സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ് ഉത്രം നക്ഷത്രക്കാർ. ഏതു മേഖലയിൽ ആയാലും നായകസ്ഥാനത്ത് ശോഭിക്കുന്നവരും തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തും. കൂടാതെ വിജയത്തിനു വേണ്ടി കഠിന പരിശ്രമം നടത്താൻ മടിയില്ലാത്തവരാണ്. കാര്യഗുണമില്ലാത്തവരോട് അടുപ്പം കാണിക്കാറില്ല. സ്വന്തം നിലപാടുകളാണ് ശരി എന്ന ആത്മവിശ്വാസമാണ് ഈ നക്ഷത്രക്കാരുടെ ചിന്തകളെ നയിക്കുന്നത്. ഇവർ പൊതുവെ ഭാഗ്യമുള്ളവരും സുഖ ജീവിതം നയിക്കുന്നവരുമായിരിക്കും.
കർമരംഗത്ത് കാര്യശേഷി പ്രദർശിപ്പിക്കും. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഇവർ മധുരമായി സംസാരിക്കുന്നവരായിരിക്കും.
ഉത്രട്ടാതി
വളരെയധികം ആജ്‌ഞാശക്തിയുള്ളവരാണ് ഉത്തൃട്ടാതി നക്ഷത്രക്കാർ. പ്രതിസന്ധികളെ ധീരമായി തരണം ചെയ്യാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. ഇവർക്ക് സാമ്പത്തിക സ്ഥിതി എപ്പോഴും ഭേദമായിരിക്കും. ഇവർക്ക് വരുമാനത്തിന് ബുദ്ധിമുട്ടണ്ടാകില്ല. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് ജന്മസിദ്ധമാണ്.
രേവതി
ഇവർ സൗന്ദര്യവും അന്തസും ഭക്ഷണപ്രിയരുമായിരിക്കും. നേതൃസ്‌ഥാനത്ത് എത്തപ്പെടും. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയും കലാരംഗത്ത് ശോഭിക്കുന്നവരുമായിരിക്കും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനംവും അന്യരെ ആശ്രയിക്കാതെയുള്ള ജീവിതം ധൈര്യം എന്നിവ ഇവരുടെ മറ്റു പ്രത്യേകതകളാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.