fetaured 8 min

മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററിലേക്ക് ; 4k മികവിലുള്ള ട്രൈലെർ പുറത്തുവിട്ടു, ഏറ്റവും വലിയ വെല്ലുവിളി മറികടന്നത് ഒരു വര്ഷം എടുത്തിട്ടെന്നു അണിയറ പ്രവർത്തകർ!!

malayalam movie rerelease: മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധികാത്ത ഒത്തിരി സിനിമകൾ മലയാളത്തിൽ പിറവിയെടുത്തിട്ടുണ്ട് . സ്ഫടികത്തിലെ ആടുതോമക്കും , ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തിക്കും ശേഷം മണിച്ചിത്രത്താഴും സണ്ണിയും പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് . മാടമ്പള്ളിയും തെക്കിനിയും 4k മികവിൽ തിയേറ്ററുകളിലേക്ക് വീണ്ടും വരുകയാണ് . ഒരിക്കലും മറക്കാത്ത ഫാസിൽ ചിത്രമാണ് മണിച്ചിത്രത്താഴ് . പഴയകാല സിനിമകൾ റീ റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകർ കേൾക്കാനും കാണാനും ആഗ്രഹിച്ച ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് ട്രൈലറിലൂടെ അറിയിച്ചിരിക്കുകയാണ് . […]

malayalam movie rerelease: മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധികാത്ത ഒത്തിരി സിനിമകൾ മലയാളത്തിൽ പിറവിയെടുത്തിട്ടുണ്ട് . സ്ഫടികത്തിലെ ആടുതോമക്കും , ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തിക്കും ശേഷം മണിച്ചിത്രത്താഴും സണ്ണിയും പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് . മാടമ്പള്ളിയും തെക്കിനിയും 4k മികവിൽ തിയേറ്ററുകളിലേക്ക് വീണ്ടും വരുകയാണ് . ഒരിക്കലും മറക്കാത്ത ഫാസിൽ ചിത്രമാണ് മണിച്ചിത്രത്താഴ് . പഴയകാല സിനിമകൾ റീ റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകർ കേൾക്കാനും കാണാനും ആഗ്രഹിച്ച ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് ട്രൈലറിലൂടെ അറിയിച്ചിരിക്കുകയാണ് .

inside 21 min 1

4k മികവിലുള്ള ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . മാറ്റിനി നൗവും ഇ ഫോർ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം ഓഗസ്റ്റ് 17ന് തിയേറ്ററുകളിലേക്ക് എത്തും . ചിത്രത്തിന്‍റെ സൗണ്ട് ട്രാക്കില്‍ നടത്തേണ്ടിവന്ന മാറ്റങ്ങളാണ് തങ്ങളുടെ വലിയൊരളവ് സമയം എടുത്തതെന്ന് ടീം തുറന്നു പറഞ്ഞിരിക്കുകയാണ് . മണിച്ചിത്രത്താഴിന്‍റെ നിലവാരമുള്ള ഒരു പ്രിന്‍റ് ടീമിന് ലഭിച്ചു . അത് 4 കെ റെസല്യൂഷനില്‍ ഞങ്ങള്‍ സ്കാന്‍ ചെയുകയും അതില്‍ നിന്ന് ഏറ്റവും മികച്ച ദൃശ്യസൂക്ഷ്മത ലഭ്യമാക്കാന്‍ ക്രിയേറ്റീവ് ടീം പരിശ്രമിച്ചു . ഒറിജിനല്‍ ചിത്രത്തിന് മോണോ സൗണ്ട് ട്രാക്ക് ആണ് ഉണ്ടായിരുന്നത് .

whatsapp icon
Kerala Prime News അംഗമാവാൻ

അതൊരു വലിയ വെല്ലുവിളിയായി ടീമിന് മുമ്പിൽ നിലനിന്നു . കാണികള്‍ക്ക് പൂര്‍ണ്ണമായ ഡോള്‍ബി അറ്റ്മോസ് നല്‍കുന്നതിന് വേണ്ടി മോണോ ട്രാക്കിലെ ഒറിജിനല്‍ ശബ്ദങ്ങള്‍ ഞങ്ങള്‍ എടുത്തു . പശ്ചാത്തല സംഗീതത്തിന്‍റെ ഓരോ നോട്ടും മുന്‍കാലങ്ങളിലേതുപോലെ ഫുള്‍ ഓര്‍ക്കസ്ട്രയില്‍ പുനരാവിഷ്കരിച്ചു . ഏറെ ശ്രമപ്പെട്ടാണ് എഫക്റ്റ്സും റീവര്‍ക്ക് ചെയ്തത് .

insied min

പിന്നീട് ഇതെല്ലാം ചേര്‍ത്ത് ഡോള്‍ബി അറ്റ്മോസ് ഫോര്‍മാറ്റിലേക്ക് ആക്കി. ഇതെല്ലാം ചെയ്യാന്‍ ഒരു വര്‍ഷത്തോളമെടുത്തു എന്ന് മാറ്റിനി നൗ ടീം പറഞ്ഞു . 1993 ൽ ആണ് ചിത്രം റിലീസ് ചെയുന്നത് . മോഹൻലാൽ , സുരേഷ്‌ഗോപി , ശോഭന കൂടാതെ നെടുമുടിവേണു , ഇന്നസെന്റ് , കെപിഎസി ലളിത , തിലകൻ , സുധീഷ്,പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .

മലയാള സിനിമയിലെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അടങ്ങിയിരുന്നു . മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥയും സംവിധായകന്‍ ഫാസിലിന്റെ സംവിധാന മികവും ഒത്തുവന്നപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമയായി മാറി . നാഗവല്ലിയും , തെക്കിനിയും , മാടമ്പള്ളിയും മലയാളിക്ക് മറക്കാൻ കഴിയാത്ത പേരുകളായി മാറി . നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ് . ശോഭനയിൽ ഗംഗയും നാഗവല്ലിയും പിറവികൊണ്ടപ്പോൾ മികച്ച നടിക്കുള്ള ദേശീയ അവാർഡാണ് വന്നുചേർന്നത് . ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള അവാർഡും 1993 ൽ മണിച്ചിത്രത്താഴ് സ്വന്തമാക്കി .

malayalam movie rerelease

കന്നഡ , തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകയിലേക്ക് സിനിമ റീമെയ്ക് ചെയുകയും ചെയ്തു . മറ്റു ഭാഷകളിൽ ഒരുക്കിയ ചിത്രത്തിന്റെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ചിലപ്പോഴൊക്കെ അതൊരു ഹാസ്യമായി മാറാറുണ്ട് . ആ ഭാഗങ്ങൾ കാണുമ്പോൾ വ്യക്തമാകും മലയാള സിനിമ താരങ്ങളുടെ അഭിനയ മികവും ഫാസിൽ എന്ന സംവിധായകന്റെ സംവിധാന മികവും . എന്തായാലും ചിത്രം റീ റിലീസ് പ്രഖ്യാപിച്ചതോടെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . എക്കാലത്തെയും മികച്ച ഹൊറർ ഫാന്റസി ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് .

Read also: വിമർശകർക്ക് മറുപടിനല്കി ലക്ഷ്മി നക്ഷത്ര ; ഞാനും കിച്ചുവും അടിച്ചുപിരിഞ്ഞിട്ടില്ല വ്യക്തമാക്കി രേണുക..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *