Manju Warrier Celebrates Eid Ul Fitr With Soubin And Family : പെരുനാൾ ആഘോഷങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ ഒത്തൊരുമയോടെ സ്നേഹ സന്ദേശം പകരുകയാണ്. ഇപ്പോളിതാ നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു അഥിതി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട നടി ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ആണ്. മഞ്ജുവിനൊപ്പമുള്ള ഈദ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സൗബിൻ.
സൗബിനും കുടുംബത്തിനും ഒപ്പം പെരുനാൾ ആഘോഷത്തിൽ തിളങ്ങി മഞ്ജുവാരിയർ
മഞ്ജുവാര്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സൗബിൻ ഷാഹിർ. വെള്ളരിക്കപട്ടണം, ജാക്ക് ആൻഡ് ജിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇതുനു മുൻപ് സൗബിനൊപ്പം നൈറ്റ് റൈഡിനു പോയ ചിത്രങ്ങളും മഞ്ജുവാര്യർ പങ്കിട്ടിരുന്നു. അത്രമേൽ സുഹൃത്തുക്കളാണ് ഇരുവരും. സൗബിന്റെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും ഒപ്പം മഞ്ജു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
തരാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുവാര്ഡ്‌ഫെയും ആരാധകർ പെരുനാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്.

ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുന്ന താരമാണ് മഞ്ജു വാരിയർ. ഒരുപിടി നല്ല ചിത്രങ്ങളും അതോടൊപ്പം മികച്ച അഭിനയവുമാണ് താരം ഇപ്പോൾ കാഴ്ചവെക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്റെ പെർഫോമൻസിനെ പറ്റി നല്ല അഭിപ്രായമാണ് പുറത്തുവരുന്നത്. ലാലേട്ടനും പൃഥ്വിരാജിനും ഒരുപിടി മുന്നിലാണ് മഞ്ജുവിന്റെ പെർഫോമൻസ് എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.ഇതോടൊപ്പം ചിത്രം 200 കോടി ക്ലബ്ബിൽ കയറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്. Manju Warrier Celebrates Eid Ul Fitr With Soubin And Family

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.