Manoj K Jayan New Instagram Post Goes Viral: മക്കളുടെ വിജയത്തിൽ സന്തോഷിക്കാത്ത മാതാപിതാക്കളില്ല. തന്റെ മകൻ അമൃതിനെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയൻ. മകനെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് താരം പങ്കുവച്ചത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമർ സ്കൂളിൽ മകന് പ്രവേശനം ലഭിച്ചതിലുള്ള സന്തോഷമാണ് മനോജ് കെ.ജയൻ കുറിപ്പിലൂടെ പങ്കുവച്ചത്. സ്വന്തം പ്രയത്നത്തിലൂടെയാണ് അമൃത് ആ സ്കൂളിലേക്കുള്ള പ്രവേശനം നേടിയെടുത്തതെന്ന് മനോജ് പറയുന്നു.
മനോജ് കെ.ജയന്റെ കുറിപ്പ് പറയുന്നതിങ്ങനെ : എല്ലാവരുമായും ഈ അഭിമാന നിമിഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ മകൻ സ്വന്തം കഠിനാധ്വാനത്തിലൂടെ ഗ്രാമർ സ്കൂളിൽ പ്രവേശനം നേടി. എല്ലാ യുകെ കുടുംബങ്ങളുടെയും സ്വപ്നമാണിത്. എന്റെ പ്രിയപ്പെട്ട മകൻ സെക്കൻഡറി സ്കൂളിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഞാൻ അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ പ്രിയപ്പെട്ട ആമിക്കുട്ടാ.
ഇതോടെ നിരവധി പേർ താരപുത്രന് ആശംസകളുമായി എത്തി. താരത്തിന്റെ മകന്റെ നേട്ടത്തിൽ ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചു. മനോജ് കെ.ജയന്റെയും ആശയുടെയും മകനാണ് അമൃത്. ഇംഗ്ലണ്ടിലാണ് ആശയും മകനും താമസിക്കുന്നത്. ഉയർന്ന അക്കാദമിക നിലവാരമുള്ള ഇംഗ്ലണ്ടിലെ സ്കൂളാണ് ഗ്രാമർ സ്കൂൾ. ഈ സ്കൂളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ അത്യന്തം കഠിനമാണ്. 11 വയസിലാണ് ഈ സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാൻ കഴിയുക. പ്രൈമറി തലത്തിൽ പഠിച്ച വിഷയങ്ങളേക്കാൾ ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളാണ് ‘11 പ്ലസ്’ എന്നറിയപ്പെടുന്ന ഈ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് നേരിടേണ്ടി വരിക.
Manoj K Jayan New Instagram Post Goes Viral
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.