Masala Bun Fry Recipe

നല്ല ചൂട് കട്ടൻ ചായയോടൊപ്പം ഈ ഒരു ബൺ പൊരിച്ചത് മാത്രം മതി…. ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!

Masala Bun Fry Recipe: നല്ല ക്രീമി ഫില്ലിംഗ് ഉള്ള ഒരു അടിപൊളി വെജിറ്റബിൾ ബൺ പൊരിച്ചത്തിന്റെ റെസിപിയാണിത്. ഇതൊരെണ്ണം കഴിച്ചാൽ തന്നെ നമ്മുടെ വയറു നന്നായി ഫിൽ ആകുന്നതാണ് ചേരുവകൾ ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്ക് ഇട്ടുകൊടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് മഞ്ഞൾപ്പൊടി മുളകുപൊടി ചാട്ട് മസാല ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ബ്രഡ് പൊടി […]

Masala Bun Fry Recipe: നല്ല ക്രീമി ഫില്ലിംഗ് ഉള്ള ഒരു അടിപൊളി വെജിറ്റബിൾ ബൺ പൊരിച്ചത്തിന്റെ റെസിപിയാണിത്. ഇതൊരെണ്ണം കഴിച്ചാൽ തന്നെ നമ്മുടെ വയറു നന്നായി ഫിൽ ആകുന്നതാണ്

ചേരുവകൾ
  • ഉരുളകിഴങ്ങ് – 5 എണ്ണം
  • ഗ്രീൻ പീസ് – 1/4 കപ്പ്
  • സവാള – 3 ടേബിൾ സ്പൂൺ
  • പച്ച മുളക് – 2 എണ്ണം
  • മുളക് പൊടി – 3/4 ടീ സ്പൂൺ
  • ചാട്ട് മസാല – 3/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 1/2 യെസ് സ്പൂൺ
  • ബ്രെഡ് പൊടി – 4 ടേബിൾ സ്പൂൺ
  • മല്ലിയില
  • മോസറെല്ല ചീസ്
  • മൈദ പൊടി – 3 ടേബിൾ സ്പൂൺ
  • കോൺ ഫ്ലോർ – 3 ടേബിൾ സ്പൂൺ
  • മയോനൈസ് – 1/4 കപ്പ്
  • തൈര് – 1. 1/2 ടേബിൾ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • മല്ലിയില – 1/2 കപ്പ്
  • പുതിന ഇല – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ക്യാപ്‌സികം -3 ടേബിൾ സ്പൂൺ
  • കോൺ – 3 ടേബിൾ സ്പൂൺ
  • ക്യാരറ്റ് – 1/2 കഷ്ണം
  • സവാള – 2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • മയോനൈസ് – 4-5 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബർഗർ ബൺ
  • ടൊമാറ്റോ സോസ്

ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്ക് ഇട്ടുകൊടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് മഞ്ഞൾപ്പൊടി മുളകുപൊടി ചാട്ട് മസാല ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ബ്രഡ് പൊടി ഇട്ട് കൊടുക്കുക. എന്നിട്ട് ഇത് ഒരു കൈയിൽ എണ്ണ തടവി കുറേശ്ശെ എടുത്ത് കയ്യിൽ വച്ച് പരത്തുക ഇതിന് നടുവിലായി ഒരു ചെറിയ കഷണം മോസറെല്ല ചീസ് വച്ചുകൊടുത്ത് വീണ്ടും ഇത് ബോൾ രൂപത്തിലാക്കി വീണ്ടും പരത്തി എടുക്കുക. ശേഷം ഇതുപോലെ ബാക്കിയുള്ള മാവ് കൂടി പരത്തിയെടുത്ത് മാറ്റിവയ്ക്കുക. ഒരു പാത്രത്തിലേക്ക് മൈദപ്പൊടിയും കോൺഫ്ലവർ പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പ് വെള്ളം ഒഴിച്ച് നന്നായി കലക്കിയെടുക്കുക. ഒരു പാത്രത്തിൽ ബ്രെഡ് പൊടിയും എടുത്ത് വെക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

Masala Bun Fry Recipe

ശേഷം ഓരോ പാറ്റിയും ആദ്യം ബാറ്ററിൽ മുക്കി പിന്നീട് ബ്രഡ് പൊടിയിൽ മുക്കിഎടുത്തശേഷം 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതാണ് . 15 മിനിറ്റ് ശേഷം ഇത് നമുക്ക് എണ്ണയിലിട്ട് പൊരിച്ചു എടുക്കുക. ഗ്രീൻ മയോന്നൈസ് ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് മയോണൈസ് തൈര് മല്ലിയില പുതിനയില ആവശ്യത്തിന് ഉപ്പ് പച്ചമുളക് എന്നിവയിട്ട് നന്നായി അരച്ചെടുക്കുക. ക്രീമി ഫില്ലിങ്ങിനായി ഒരു ബൗളിലേക്ക് സവാള ചെറുതായി അരിഞ്ഞത് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് കോണ് കുരുമുളകുപൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മയോണൈസ് ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുക.

ഇനിയൊരു ബർഗർ ബൺ എടുത്ത് അത് രണ്ടായി മുറിച്ചതിന് ശേഷം ഒരു ഭാഗത്ത് ടൊമാറ്റോ സോസും മറുഭാഗത്ത് ഗ്രീൻ ഗ മയോണൈസ് തേച്ച് കൊടുക്കുക. ഇതിന് നടുക്കായി നമ്മൾ പൊരിച്ചു വച്ചിരിക്കുന്ന പാറ്റിയും മുകളിലായി ക്രീമി ഫില്ലിംഗ് കൂടി വെച്ച് അമർത്തുക. ഇത് നമുക്ക് ഇപ്പോൾ തന്നെ കഴിക്കാവുന്നതാണ് ഇല്ലെങ്കിൽ നമുക്ക് ഇത് ഒന്നുകൂടി ഒരു സ്റ്റെപ്പ് കൂടി ചെയ്തു പൊരിച്ചെടുത്ത് കഴിക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിൽ മൈദപ്പൊടി കോൺഫ്ലവർ കൂടി മുളകുപൊടി ചാട്ട് മസാല ഗാർലിക് പൊടി ജിൻജർ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് വെള്ളം ഒഴിച്ച് നന്നായി കലക്കിയെടുക്കുക. ഒരു പാത്രത്തിൽ കോൺഫ്ലേക്സ് പൊടിച്ചതും വെക്കുക ശേഷം ഒരു ബൺ എടുത്ത് ഈ ഒരു ബാറ്ററിയിൽ നന്നായി മുക്കിയ ശേഷം കോൺഫെക്സിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. Video Credit : Fathimas Curry World

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *