Meet Up After 12 Years: ആരാധകരുടെ ഇഷ്ട താരങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്ന് വേറെയാണ്. അങ്ങനെ വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് താരങ്ങൾ കണ്ടുമുട്ടിയിരിക്കുകയാണ്.ഏതാണ്ട് 12 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് താരം ധോണിയും ഹരിയാനക്കാരൻ ജൊഗീന്ദർ ശർമ്മയും കണ്ടു മുട്ടി. ജൊഗീന്ദർ ശർമ തന്നെയാണ് സമൂഹമാധ്യമങ്ങിലൂടെ ഇക്കാര്യാം അറിയിച്ചത് .ധോണിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.കാലത്തിനു ശേഷം മഹേന്ദ്രസിങ് ധോണിയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം . 12 വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം താങ്കളെ കണ്ടത് വ്യത്യസ്‌തമായ അനുഭവമായിരുന്നു എന്ന് ജൊഗീന്ദർ ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പാക്കിസ്ഥാനെതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ അവസാന ഓവർ എറിഞാണ് മീഡിയം പേസറായ ജൊഗീന്ദർ ശ്രദ്ധേനായത് .അവസാന 4 പന്തിൽ 6 റൺസ് എന്ന നിലയിൽ നിൽക്കെ പാക്കിസ്ഥാൻ ബാറ്റർ മിസ്ബാ ഉൽ ഹഖിനെ ഷോർട് ഫൈൻ ലെഗിൽ ശ്രീശാന്തിന്റെ കൈകളിലെത്തിച്ചണ് ജൊഗീന്ദർ ഇന്ത്യയുടെ ലോകകപ്പ് നേട്ടം ഉറപ്പാക്കിയത് . ലോകകപ്പിനു മുൻപും ശേഷവും രാജ്യാന്തര ക്രിക്കറ്റിൽ ജൊഗീന്ദർ ശർമ എന്ന പേരു പിന്നെ കേട്ടിട്ടില്ല. ജൊഗീന്ദർ ഇന്ത്യയ്ക്കായി കളിച്ച അവസാന രാജ്യാന്തര മത്സരവും അതായിരുന്നു.
Meet Up After 12 Years
രാജ്യാന്തര ക്രിക്കറ്റിൽ ജൊഗീന്ദർ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 ലോകകപ്പിലുമാണ് . 2004ൽ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയായിരുന്നു ജെഗരീന്തിന്റെ അരങ്ങേറ്റം.മൂന്നു മൽസരങ്ങൾ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമിൽനിന്നു പുറത്തായി പിനീട് 2007ൽ വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിലാണ് പിന്നീട് ജൊഗീന്ദറിനെ എല്ലാവരും കാണുന്നത്. ഒരു റൺ നേടാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു . വിക്കറ്റ് ഉണ്ടായിരുന്നില്ല അതായിരുന്നു അവസാനത്തെ ഏകദിന മൽസരം.പിന്നീട് അദ്ദേഹം പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. 22 റൺസ് വിജയ ലക്ഷ്യമുള്ളപ്പോൾ 7 റൺസ് മാത്രംവിട്ടു നൽകി ജൊഗീന്ദർ ഇന്ത്യയെ ഫൈനലിലേക്കു നയിച്ചു. ചരിത്രമായിരുന്നു അന്ന് ആ വേദിയിൽ നടന്നത്.
കപ്പ് നേട്ടമൊക്കെ വലിയ രീതിയിൽ ആഘോഷിച്ചു.പിന്നീട് ജൊഗീന്ദറിന് ഇന്ത്യൻ ടീമിൽനിന്നു വിളിവന്നില്ല. ശേഷം ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദർ ഐപിഎല്ലിൽ കളിച്ചു. അതിനിടയിൽ ഒരു കാർ അപകടത്തിൽ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരിക്ക് പറ്റി . ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി 2011 വരെ ജാഗീന്ദർ ഐപിഎല്ലിൽ കളിച്ചു.അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിൽ മടങ്ങിയെത്തിയെങ്കിലും ജൊഗീന്ദർ ഇന്നും ഓർമിക്കപ്പെടുന്നത് ആ ലോകകപ്പ് വിജയത്തിന്റെ പേരിൽത്തന്നെയാണ്. ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണ് ജൊഗീന്ദർ ശർമ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.