featured 14 min 2

കീർത്തി സുരേഷ് ക്യാഷ് ഒന്നും തരാറില്ലേ; വൈറലായി മേനകയുടെ മറുപടി!!

menaka says about her daughter keerthy suresh: കുട്ടിക്കാലം മുതൽ തന്നെ അഭിനയ മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു കീർത്തി സുരേഷ്. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു താരപുത്രി. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ നിന്നും ഗംഭീര സ്വീകരണമായിരുന്നു കീർത്തിക്ക് കിട്ടിയത്. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക‌ാരം കീർത്തി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മകളുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മേനക പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു മേനക കീർത്തിയെക്കുറിച്ച് സംസാരിച്ചത്. ഇനിയിപ്പോൾ പണിക്കൊന്നും പോവണ്ടല്ലേ, മകൾ […]

menaka says about her daughter keerthy suresh: കുട്ടിക്കാലം മുതൽ തന്നെ അഭിനയ മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു കീർത്തി സുരേഷ്. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു താരപുത്രി. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ നിന്നും ഗംഭീര സ്വീകരണമായിരുന്നു കീർത്തിക്ക് കിട്ടിയത്. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക‌ാരം കീർത്തി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മകളുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മേനക പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു മേനക കീർത്തിയെക്കുറിച്ച് സംസാരിച്ചത്.

ഇനിയിപ്പോൾ പണിക്കൊന്നും പോവണ്ടല്ലേ, മകൾ ഇന്ത്യ അറിയപ്പെടുന്ന നായികയല്ലേ, കോടികളൊക്കെ വീട്ടിൽ വരുമല്ലോ എന്ന് ഞാനൊരിക്കൽ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. അതിന് അവളൊരു പൈസയും എനിക്ക് തരില്ലെന്നായിരുന്നു സുരേഷ് കുമാറിൻ്റെ മറുപടി എന്നായിരുന്നു ശ്രീകണ്ഠൻ നായർ മേനകയോട് പറഞ്ഞത്. അവൾക്ക് കിട്ടുന്നത് അവൾ എടുക്കട്ടെ. അവളുടെ കൂടെ ഞങ്ങൾ അങ്ങനെ പോവാറൊന്നുമില്ല. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് അമ്മ എപ്പോഴും എൻ്റെ കൂടെ വരാറുണ്ടായിരുന്നു. അന്ന് കാരവാനൊന്നും ഇല്ല. ഇപ്പോൾ കാരവാനൊക്കെയുണ്ടല്ലോ.

whatsapp icon
Kerala Prime News അംഗമാവാൻ

inside 21 min 2

കീർത്തി റഗുലറായിട്ട് ജിമ്മിൽ പോവാറുണ്ട്. രണ്ടാമത്തെയാൾ തടിയുള്ള പ്രകൃതമാണ്. കീർത്തിയ എന്നെ നോക്കി എന്നൊരു വിളിപ്പേരുണ്ട്. മാളിലും പുറത്തുമൊക്കെ പോകുമ്പോൾ ആളുകൾ കൂടെ വന്ന് ഫോട്ടോ എടുക്കുന്നതും, ഓട്ടോ ഗ്രാഫ് ചോദിക്കുന്നതുമെല്ലാം കീർത്തി ശ്രദ്ധിക്കാറുണ്ടായിരുന്നു. എൻ്റെ ഫോട്ടോ എടുക്കുകയാണെങ്കിൽ കീർത്തി അടുത്ത് വന്ന് കൂടെ നിൽക്കും എന്നൊക്കെ .രേവതിയാണെങ്കിൽ വിളിച്ചാൽ മാത്രമേ വരൂ. എല്ലാവരും അമ്മയെ തന്നെ നോക്കും എന്ന് പറഞ്ഞ് പരാതിപ്പെടാറുണ്ട്. അവൾക്കെപ്പോഴും അവളെ എല്ലാവരും നോക്കണമെന്നാണ്. ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു.

menaka says about her daughter keerthy suresh

സിനിമാഷൂട്ട് തീരുന്നതിനിടെ അച്ഛനും അമ്മയും വരണമെന്ന് അവൾ പറയാറുണ്ട്. അങ്ങനെ ഞങ്ങൾ പോവാറുണ്ട്. റെമോ സിനിമയിൽ കീർത്തിക്ക് കൂട്ട് പോയതാണ് അമ്മ. അമ്മ അവിടെ ഫുൾ ആക്ടീവായിരുന്നു. അത്രയും സംസാരമാണ്. ആ ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് വേണ്ടി ഒരു ക്യാരക്ടർ ഉണ്ടാക്കുകയായിരുന്നു. കീർത്തി അന്ന് അമ്മൂമ്മയുടെ വീഡിയോ ഷെയർ ചെയ്‌തിരുന്നു. കുറേപേർ അത് ഷെയർ ചെയ്‌തിരുന്നു. അതിന് ശേഷവും അമ്മയ്ക്ക് കുറേ അവസരങ്ങൾ ലഭിച്ചിരുന്നു. അമ്മയുടെ കഴിവായിരിക്കും ഞങ്ങൾക്കൊക്കെ കിട്ടിയത്.കൊവിഡ് കാലത്ത് അവസരങ്ങൾ വന്നപ്പോൾ ഞാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ അമ്മ എൻ്റെ കൂടെയാണ് താമസം. വീട് നിറയെ ആർടിസ്റ്റാണ്. മുൻപ് മക്കളുടെ നിഴലായിരുന്നു ഞാൻ. അമ്മക്കോഴി ചിറകിനടിയിൽ കുഞ്ഞുങ്ങള കൈാണ്ടുനടക്കുന്നത് പോലെയായിരുന്നു. മക്കൾ വളർന്നതോടെ എനിക്കൊരുപാട് ഫ്രീടൈം കിട്ടുമല്ലോ. ഫാസിൽ സാർ വിളിച്ചപ്പോഴാണ് വീണ്ടും അഭിനയിച്ചതെന്നായിരുന്നു മേനക പറഞ്ഞത്.

Read also: ആ റോൾ അദ്ദേഹത്തിന് മാത്രമേ പറ്റു, അദ്ദേഹത്തിന് ഏത് റോളും ചെയ്യാൻ എളുപ്പമാണ്: ആസിഫ്അലി!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *