Murali Gopi About Mohanlal: മോഹൻലാൽ എന്ന നടൻ എങ്ങനെയാണ് പ്രിഥ്വിരാജിനെയും തന്നെയുമൊക്കെ സ്വാധീനിച്ചതെന്ന് പറയുകയാണ് നടനും രചയിതാവുമായ മുരളി ഗോപി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ലൂസിഫറിന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച് ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് അണിയറ പ്രവർത്തകർ.
ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയൊടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ ഷൂട്ട് അവസാനിച്ചതോടെ പൃഥ്വിരാജിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുരളി ഗോപി പറഞ്ഞു. ‘ലാലേട്ടന് സിനിമയോടുള്ള സമീപനം ഇൻസ്പയറിങ് ആണ്. ഏത് പരിതസ്ഥിതികളുമായി ഇണങ്ങാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. ഭ്രമരം സിനിമ മുതൽക്കേ ലാലേട്ടനെ ശ്രദ്ധിച്ചിട്ടുണ്ട്. എത്ര അസൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽ പോലും പരാതികൾ പറയാതെ യൂണിറ്റിലെ മറ്റുള്ളവരെ പോലെ നിൽക്കുന്ന ആളാണ് ലാലേട്ടൻ.
ഇത്രയും വലിയ പദവിയിൽ നിൽക്കുന്നൊരാൾ ഇത്തരം രീതിയിൽ പെരുമാറുന്നത് ഇൻസ്പയറിങ് ആണ്.’ മുരളി ഗോപി കൂട്ടിചേർത്തു. പൃഥ്വിരാജുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും മുരളി ഗോപി പറഞ്ഞു. ‘ഞാൻ ഒരു കാര്യം എഴുതുമ്പോഴും പറയുമ്പോഴും പെട്ടെന്ന് മനസ്സിലാക്കുന്ന ഒരാളെ ഡയറക്ടർ ആയി കിട്ടുകയെന്നത് ഭാഗ്യമാണ്. പൃഥ്വി അങ്ങനെയുള്ള ഒരാളാണ്. അച്ചടക്കവും ഫോക്കസും ഊർജസ്വലതയും വേണ്ട ഒന്നാണ് സംവിധാനമെന്നത്. പൃഥ്വിയിൽ അത്തരം കാര്യങ്ങളെല്ലാം ഉണ്ട്. മുരളി ഗോപി കൂട്ടിചേർത്തു.
ജൂലൈ 5ന് പുറത്തിറങ്ങിയ കനകരാജ്യമാണ് മുരളി ഗോപി ഒടുവിലായി അഭിനയിച്ച ചിത്രം. നടൻ, തിരക്കഥകൃത്ത്, ഗായകൻ,ഗാന രചയിതാവ് തുടങ്ങിയ നിലകളിൽ പ്രസിദ്ധനാണ് ഇദ്ദേഹം. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥകളാണ്.
Murali Gopi About Mohanlal
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.
Pingback: നിവിൻ പോളിയുടെ ഹബീബി ഡ്രിപ്, സോങ്ങിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!! Nivin Pauly musical video 1 super
Pingback: ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ് മഹ്റ പുതിയ പോസ്റ്റ് കണ്ടു ഞെട്ടി ആരാധകർ, വിവാഹ മോചിതയാവുന്നു